CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 26 Seconds Ago
Breaking Now

അത്യുന്നതന്റെ വഴിയേ അലകടലായി 'അലാബേര്‍ '. യുവജന നന്മയ്ക്കായി ഏറെ പുതുമകളോടെ സെഹിയോന്‍ യുകെ ഒരുക്കുന്ന ശുശ്രൂഷ 31 ന് ബര്‍മിങ്ഹാമില്‍. പതിനാലുവയസ്സുമുതല്‍ പ്രായക്കാര്‍ക്കും മാതാപിതാക്കള്‍ക്കും പങ്കെടുക്കാം.ടിക്കറ്റ് നിരക്ക് 5 പൗണ്ട്

ബര്‍മിങ്ഹാം : റവ.ഫാ.സോജി ഓലിക്കല്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക്   മിനിസ്ട്രീസ് യുകെ ഒരുക്കുന്ന  നവസുവിശേഷവത്ക്കരണത്തിനായുള്ള യുവജന ശാക്തീകരണം ' അലാബേര്‍ ' സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ച്  നടന്നുവരുന്നു.

 ഏറെ പുതുമകള്‍ നിറഞ്ഞ ആത്മാഭിഷേക  ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാല്‍ നയിക്കപ്പെടുന്ന അലാബേര്‍ 2019 ആഗസ്റ്റ് 31 ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുക . രാവിലെ 10 മുതല്‍  വൈകിട്ട് 5 വരെയാണ് സമയം.

  ബര്‍മിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡ് ലോങ്‌ലി അലാബേര്‍ 2019 ലേക്ക് യുവജനതയെ ക്ഷണിച്ചുകൊണ്ട് നല്‍കുന്ന സന്ദേശം കേള്‍ക്കാം .

https://www.youtube.com/watch?v=OwahrqqO8Js&feature=youtu.be

യേശുവില്‍ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ  തോല്‍പ്പിക്കാന്‍ , പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ നേരിട്ട് റെജിസ്റ്റര്‍ ചെയ്യാം.

5 പൗണ്ടാണ് ഒരാള്‍ക്ക് ടിക്കറ്റ് ചാര്‍ജ് .

    യുവജനങ്ങളുടെ വളര്‍ച്ചയുടെ പാതയില്‍ മാര്‍ഗദര്‍ശിയായി ഇന്നും പ്രവര്‍ത്തിക്കുന്ന റവ. ഫാ.സെബാസ്റ്റ്യന്‍ അരീക്കാട്ട് അലാബേര്‍ ശുശ്രൂഷയെപ്പറ്റി നല്‍കുന്ന സന്ദേശവും കേള്‍ക്കാം ;

 https://youtu.be/eqZC3VJpxb0

വി.കുര്‍ബാനയ്ക്കു പുറമേ  സെഹിയോന്‍ യുകെ യുടെ വിറ്റ്‌നസെസ് ബാന്‍ഡ് , പ്രത്യേക വര്‍ക് ഷോപ്പുകള്‍ , അനുഭവ സാക്ഷ്യങ്ങള്‍ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും .കാലഘട്ടത്തിന്റെ  മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങള്‍ക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാര്‍ക്കിടയില്‍ ശക്തമായ ദൈവികോപകരണമായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും അഭിഷേകാഗ്‌നി കാത്തലിക്  മിനിസ്ട്രിയും  നാളെയുടെ  പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ശുശ്രൂഷകളിലേക്ക്  യേശുനാമത്തില്‍ ക്ഷണിക്കുന്നു.

ADRESS .

BETHEL CONVENTION CENTRE

BIRMINGHAM.

B 70 7J W .

.കൂടുതല്‍ വിവരങ്ങള്‍ക്ക്?.

ക്ലമന്‍സ് നീലങ്കാവില്‍ ?07949 499454?.

ടെന്നി +44 7740 818172?.

 




കൂടുതല്‍വാര്‍ത്തകള്‍.