CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 3 Seconds Ago
Breaking Now

ആന്‍ട്രിം റെഡ് ചില്ലി ടി 20 ക്രിക്കറ്റ് ഫൈനല്‍ നാളെ

ബെല്‍ഫാസ്റ്റ് ; ആന്‍ട്രിം റെഡ് ചില്ലി ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ എട്ടാമത് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈനലില്‍  ആതിഥേയരായ ആന്‍ട്രീം റെഡ് ചില്ലി ക്രിക്കറ്റ് ക്ലബും സന്‍ഞ്ച ടൈഗേഴ്‌സ്, ബാലി മനയും മത്സരിക്കും.

ഇന്ന് വൈകീട്ട് 4.30 ന് ആന്‍ട്രീം മക്മൂര്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഡെറി ടൈഗേഴ്‌സിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സല്‍ഞ്ച ടൈഗേഴ്‌സ്, ബാലിമന ഫൈനലില്‍ എത്തിയത്.മറ്റൊരു സെമി ഫൈനലില്‍ BISC , ബെല്‍ഫാസ്റ്റിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആതിഥേയരായ റെഡ് ചില്ലി ഫൈനലിലെത്തിയത്.

വിജയികള്‍ക്ക് ഹച്ചന്‍സണ്‍ കെയര്‍ഹോം, ആന്‍ട്രീം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന എവര്‍ റോളിംഗ് ട്രോഫിയും 501 പൗണ്ട് ക്യാഷ് അവാര്‍ഡും റണ്ണര്‍ അപ്പറിന് ഇന്ത്യന്‍ ഓഷ്യന്‍ റസ്‌റ്റൊറന്റ്, പോര്‍ട്രഷ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന എവര്‍ റോളിംഗ് ട്രോഫിയും 251 പൗണ്ട് ക്യാഷ് അവാര്‍ഡും നല്‍കും.

ഈ വര്‍ഷത്തെ മുഖ്യ സ്‌പോണ്‍സര്‍മാരായ ഹച്ചിന്‍സണ്‍ കെയര്‍ ഹോം പ്രതിനിധികളായ നയോമിയും ജാനറ്റും ചേര്‍ന്ന് സമ്മാനദാനം നിര്‍വ്വഹിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബെന്നി ജോര്‍ജ് ( 07796856927)

സനു ജോണ്‍ (07540787962)

ടൂര്‍ണമെന്റ് ലൊക്കേഷന്‍

Muckmore cricket club

Antrim BT41 1QS




കൂടുതല്‍വാര്‍ത്തകള്‍.