CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 57 Minutes 53 Seconds Ago
Breaking Now

ഒരു കല്ല്യാണം കഴിച്ചാലോന്ന് ആലോചിച്ച് നിവിന്‍; ലവ് ആക്ഷന്‍ ഡ്രാമ ടീസറെത്തി; ഓണം നിവിന്‍-നയന്‍ ടീം പിടിച്ചെടുക്കുമോ?

കല്ല്യാണം കഴിച്ചാലോ എന്ന് ആലോചിക്കുന്ന നിവിന്‍ പോളി കഥാപാത്രത്തെ 'മോന്‍ പോയി കിടന്നുറങ്ങ്' എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുന്ന മല്ലികാ സുകുമാരന്റെ കഥാപാത്രവും ഉള്‍പ്പെടെ രസകരമായ രംഗങ്ങളുമായി ലവ് ആക്ഷന്‍ ഡ്രാമ ടീസര്‍ പുറത്തുവിട്ടു. നയന്‍താരയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെന്നതാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. 

അജു വര്‍ഗ്ഗീസ് നിവിന്‍ കഥാപാത്രത്തിന്റെ കൂട്ടുകാരനായി രംഗത്തുണ്ട്. 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നയന്‍സ് മലയാളത്തില്‍ അഭിനയിക്കുന്നത്. ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടെന്ന് ടീസര്‍ കാണിച്ച് തരുന്നു. ദിനേശന്‍, ശോഭ എന്നീ കഥാപാത്രങ്ങളാണ് നിവിന്‍-നയന്‍ ടീം സ്‌ക്രീനില്‍ എത്തിക്കുന്നത്. ഓണത്തിന് എത്തുന്ന ലവ് ആക്ഷന്‍ ഡ്രാമ പ്രേക്ഷകരെ പിടിച്ചിരുത്തുമോയെന്നാണ് ഇനി കാണാനുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.