CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 19 Seconds Ago
Breaking Now

ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തട്ടിക്കൊണ്ടുപോയി മതംമാറ്റുന്നു, പീഡിപ്പിക്കുന്നു; അക്രമങ്ങളില്‍ കണ്ണടച്ച് പാകിസ്ഥാന് യൂറോപ്യന്‍ യൂണിയന്റെ വ്യാപാര കരാര്‍; പ്രതികരിച്ച് യുഎന്‍പിഒ

ഇതിന് വിരുദ്ധമായി 27 അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കുന്നതായി കാണിച്ച് പാകിസ്ഥാന് മുന്‍ഗണനയില്‍ വ്യാപാര കരാര്‍ നല്‍കുകയാണ് ഇയു

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഏറെ ശോചനീയമാണെന്നത് പരസ്യമായ കാര്യമാണ്. മറ്റ് മതങ്ങളില്‍ പെട്ടവരെ തട്ടിക്കൊണ്ടുപോയും, നിര്‍ബന്ധിച്ചും മതംമാറ്റി മു്സ്ലീങ്ങളാക്കി മാറ്റുകയും ഇതിന് തയ്യാറാകാത്തവരുടെ ജീവനെടുക്കുകയും ചെയ്യുന്നത് അവിടെ പതിവായി നടക്കുന്നു. ഇതിനെതിരെ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും അവര്‍ക്കെതിരെ ശക്തമായി നിലപാട് കൈക്കൊണ്ടിട്ടുണ്ട്. 

ഇപ്പോള്‍ അണ്‍റെപ്രസന്റഡ് നേഷന്‍സ് & പീപ്പിള്‍സ് ഓര്‍ഗനൈസേഷനാണ് പാകിസ്ഥാനിലെ ന്യൂനപക്ഷ വിരുദ്ധത ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുന്നത്. മതസ്വാതന്ത്ര്യത്തിന് നേര്‍ക്ക് അതിക്രമങ്ങള്‍ നടത്തുന്ന രാജ്യമെന്ന പദവി പാകിസ്ഥാന് നല്‍കണമെന്നാണ് യുഎന്‍പിഒ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

'പാകിസ്ഥാനില്‍ മതസ്വാതന്ത്ര്യത്തിന് നേര്‍ക്ക് ദീര്‍ഘനാളായി അതിക്രമങ്ങള്‍ നടക്കുന്നു. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പാകിസ്ഥാനെ മതസ്വാന്ത്ര്യം വിലക്കുന്ന ചില ദുസ്സഹമായ രാജ്യങ്ങള്‍ക്കൊപ്പം ഇടംനല്‍കിയിരുന്നു. ഇവിടുത്തെ മതയാഥാസ്ഥിതിക വാദവും, കൊലപാതകങ്ങളും വലിയ പ്രശ്‌നങ്ങളാണ്', യുഎന്‍പിഒ സെക്രട്ടറി ജനറല്‍ റാല്‍ഫ് ബഞ്ച് പറഞ്ഞു. 

രാജ്യത്തെ പാകിസ്ഥാനി ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകള്‍, അഹമ്മദിയ, ഷിയ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ കൂട്ടക്കൊലയും, അതിക്രമങ്ങളും, തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക അതിക്രമങ്ങള്‍, നിര്‍ബന്ധിത മതംമാറ്റല്‍ എന്നിവ നടത്തുന്നു. എന്നാല്‍ ഇതിനെതിരെ യൂറോപ്യന്‍ യൂണിയന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ബഞ്ച് ആശങ്ക അറിയിച്ചു. 

ഇതിന് വിരുദ്ധമായി 27 അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കുന്നതായി കാണിച്ച് പാകിസ്ഥാന് മുന്‍ഗണനയില്‍ വ്യാപാര കരാര്‍ നല്‍കുകയാണ് ഇയു. കാര്യങ്ങള്‍ മറിച്ചാണെന്ന് ഇയു അധികൃതര്‍ അറിഞ്ഞിട്ടാണ് ഇത് നടത്തുന്നത്, സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.