CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 30 Seconds Ago
Breaking Now

ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ആരും കൂടുതല്‍ അഭിപ്രായം പറയേണ്ട; അഭ്യൂഹങ്ങളില്‍ ശക്തമായി പ്രതികരിച്ച് വിരാട് കോഹ്‌ലി

എപ്പോള്‍ വിരമിക്കണം എന്നത് ധോണിയുടെ മാത്രം തീരുമാനത്തെ ആശ്രയിച്ചാണ്,

എംഎസ് ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചതോടെ അതിരൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന അദ്ദേഹത്തിന്റെ പരിചയസമ്പത്തിന് പകരക്കാരനില്ലെന്ന് വിരാട് ചൂണ്ടിക്കാണിച്ചു. എപ്പോള്‍ വിരമിക്കണം എന്നത് ധോണിയുടെ മാത്രം തീരുമാനത്തെ ആശ്രയിച്ചാണ്, മറ്റുള്ളവര്‍ അതില്‍ അഭിപ്രായം പറയേണ്ടെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി. 

മുന്‍ ക്യാപ്റ്റന്റെ ഒരു ചിത്രം വിരാട് കോഹ്‌ലി പങ്കുവെച്ചതോടെയാണ് ധോണിയുടെ വിരമിക്കല്‍ അഭ്യൂഹം വീണ്ടും പടര്‍ന്നത്. 'ഒരിക്കലും മറക്കാന്‍ പറ്റാത്ത മത്സരം. സവിശേഷമായ രാത്രി. ഈ മനുഷ്യന്‍ എന്നെ ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുക്കുന്നത് പോലെ ഓടിച്ചു', വിരാട് കുറിച്ചു. 

ക്യാപ്റ്റന്റെ ചിത്രം എന്തായാലും ഏറ്റു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്, ധോണിയുടെ ഭാര്യ സാക്ഷി എന്നിവര്‍ നേരിട്ട് വിരമിക്കല്‍ വാര്‍ത്ത നിഷേധിക്കേണ്ടിയും വന്നു. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ വിഷയത്തില്‍ ആരും ഒരുപാട് അഭിപ്രായം പറയേണ്ടെന്ന് വ്യക്തമാക്കി വിരാട് കോഹ്‌ലി രംഗത്ത് വന്നത്. 

'ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അനുഭവസമ്പത്ത് പ്രധാനമാണ്. പ്രായം വെറും അക്കമാണെന്ന് പല താരങ്ങളും മുന്‍പ് തെളിയിച്ചതാണ്. ധോണിയും ഇത് കാണിച്ച് തന്നിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കുന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. എപ്പോള്‍ ക്രിക്കറ്റ് നിര്‍ത്തണമെന്നത് വ്യക്തിപരമായ തീരുമാനമാണ്. ആരും അതില്‍ അഭിപ്രായം പറയേണ്ട', സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള മത്സരത്തിന് മുന്നോടിയായി വിരാട് കോഹ്‌ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.