CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 41 Minutes 29 Seconds Ago
Breaking Now

മരട് ; ഫ്‌ളാറ്റ് പൊളിക്കാന്‍ അപേക്ഷ നല്‍കിയത് 13 കമ്പനികള്‍ ; ചെലവ് 30 കോടി

കമ്പനിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനാണ് നഗരസഭയുടെ തീരുമാനം

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ അപേക്ഷയുമായി എത്തിയിരിക്കുന്നത് 13 കമ്പനികള്‍. കേരളത്തിന് പുറത്തു നിന്നുള്ള കമ്പനികളാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ടെന്‍ഡറുകള്‍ മരട് നഗരസഭയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഫ്‌ളാറ്റുകള്‍ പൊളിക്കാനായി 30 കോടി രൂപയാണ് അടിസ്ഥാന ചെലവ് കണക്കാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കമ്പനിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനാണ് നഗരസഭയുടെ തീരുമാനം.

ചെന്നൈ, ഹൈദ്രാബാദ്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചത്.

വിദഗ്ധ സംഘത്തെ നിയോഗിച്ച് കമ്പനികളുടെ കാര്യക്ഷമത പരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. കൂടാതെ മുപ്പത് കോടിയെന്ന ഭീമമായ തുക നഗരസഭയ്ക്ക് താങ്ങാനാകില്ലെന്നും സര്‍ക്കാരിനെ അറിയിക്കും

 




കൂടുതല്‍വാര്‍ത്തകള്‍.