CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 18 Minutes 51 Seconds Ago
Breaking Now

ഓണാഘോഷം അവിസ്മരണീയമാക്കി പീറ്റര്‍ബോറോ മലയാളികള്‍ ; ഒരുമയുടേയും സ്‌നേഹത്തിന്റെയും ഉദാഹരണമായി ഇക്കുറിയും ഓണം

അതിരുകളില്ലാതെ ആവേശം ഒട്ടും ചോരാതെ ഏവരും ഒരുമിച്ച് ആഘോഷിക്കുന്നതാണ് ഓണത്തിന്റെ പ്രത്യേകത. പ്രവാസ ജീവിതത്തിലും മലയാള മണ്ണിന്റെ ഓര്‍മ്മകളില്‍ സമൃദ്ധമായൊരു ഓണാഘോഷം നടത്തി പീറ്റര്‍ബോറോ മലയാളികള്‍.

രാവിലെ തുടങ്ങിയ പരിപാടികളില്‍ എല്ലാവരുടേയും പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. നാട്ടില്‍ നിന്നുവന്ന മാതാപിതാക്കളും രണ്ട് മുന്‍ ആര്‍മി അംഗങ്ങളും ചേര്‍ന്നാണ് ഓണാഘോഷത്തിന് തിരി കൊളുത്തിയത്.

വിഭവ സമൃദ്ധമായ ഓണസദ്യയാണ് ഒരുക്കിയിരുന്നത്. പപ്പടവും പായസവും ഉള്‍പ്പെടെ എല്ലാ കറികൂട്ടുകളും ഒരുക്കി സ്വാദിഷ്ടമായ സദ്യയാണ് ഏവരും ആസ്വദിച്ചത്. 

മാവേലിയുടെ വരവായിരുന്നു മറ്റൊരു ആകര്‍ഷകമായ കാര്യം. മാവേലിയെ വരവേറ്റ് ഓണാഘോഷം ഔദ്യോഗികമായി തുടക്കം കുറിച്ചു. 

പിന്നീട് കലാ പരിപാടികളായിരുന്നു. പാട്ടും ഡാന്‍സും ഉള്‍പ്പെടെ ഹൃദ്യമായ കലാ പരിപാടികളാണ് ഒരുക്കിയിരുന്നത്. 

 ദേശസ്‌നേഹം തുളുമ്പുന്ന മനോഹരമായ സ്‌കിറ്റും പരിപാടിയില്‍ ശ്രദ്ധേയമായിരുന്നു. കാഴ്ചക്കാരില്‍ ഓരോരുത്തരിലും ആവേശമുയര്‍ത്തുന്ന രീതിയില്‍ ആര്‍മി അംഗങ്ങളുടെ ജീവിതത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന സ്‌കിറ്റ് ഹൃദയ സ്പര്‍ശിയായിരുന്നു.

പരിപാടിയില്‍ ഓരോ അംഗങ്ങളും സഹകരിച്ചു. മെഗാഷോയും ഡാന്‍സും ഒക്കെ അണിയിച്ചൊരുക്കിയ ഷൈബി മനോജിനെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. 11 അംഗ അണിയറ പ്രവര്‍ത്തകരും സുഹൃത്തുക്കളും മികച്ച രീതിയില്‍ പരിപാടിയ്ക്കായി പിന്തുണയുമായി ഒപ്പമുണ്ടായി.റോയ്, സിനുമോന്‍, ബൈജു, മനോജ്,സിബി, ജോജി, ജിയോ, രഞ്ജിത്,നിഖില്‍,നിജേഷ്, മനോജ്,  ഷാജി എന്നിവരാണ് ഈ മനോഹര ഓണാഘോഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ഒപ്പം സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തൊരുമിച്ചതോടെ മികച്ചൊരു ദിവസമാണ് ഏവര്‍ക്കും സമ്മാനിക്കാനായത്.

ഓണം എന്നത് മലയാളികള്‍ക്ക് നല്‍കുന്നത് ആഘോഷത്തിന്റെ നിറകൂട്ടുകളാണ്. പൂക്കളവും പൂവിളിയും നാടന്‍സദ്യയും ഒക്കെയായി നാട്ടിലെ ഓര്‍മ്മകള്‍ പങ്കിട്ട് ഒരു ദിവസം. ഇനി ഒരു വര്‍ഷം കാത്തിരിക്കണമല്ലോ എന്ന ചെറിയ നിരാശയില്‍ നല്ലൊരു ദിവസത്തിന്റെ ഓര്‍മ്മകളും പേറിയാണ് ഏവരും വീട്ടിലേക്ക് മടങ്ങിയത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.