CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 8 Minutes 5 Seconds Ago
Breaking Now

പാലായില്‍ ഇന്ന് വിധിയെഴുത്ത് ; വോട്ടെണ്ണല്‍ 27ന്

മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി രണ്ടില ചിഹ്നമില്ലാതെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

കെ എം മാണിയല്ലാതെ മറ്റൊരു നേതാവ് പാലായെ ഭരിക്കാന്‍ പോകുമ്പോള്‍ അതാരാകും എന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ ഇന്ന് തീരുമാനമെടുക്കും. മൂന്നു മുന്നണികളും സജീവമായി പാലാ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി രണ്ടില ചിഹ്നമില്ലാതെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

വിജയിക്കുക മാത്രമല്ല, വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കുകയെന്ന വെല്ലുവിളിയും മൂന്ന് മുന്നണികള്‍ക്കുമുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനുശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് എല്‍.ഡി.എഫിന്റെ അഭിമാനപ്രശ്‌നമാണ്. കേരള കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ ഒരു തരത്തിലും ബാധിക്കില്ലെന്ന് തെളിയിക്കാന്‍ യു.ഡി.എഫിനും വിജയിക്കണം. സംസ്ഥാനത്ത് വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുന്ന ബി.ജെ.പിക്ക് വോട്ടു നില ഉര്‍ത്തേണ്ടതുണ്ട്. 

ഏതായാലും പ്രശ്‌ന ബാധിത ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 27നാണ് വോട്ടെണ്ണല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.