CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 57 Minutes 10 Seconds Ago
Breaking Now

പ്രണയം പറയാന്‍ സാഹസികത കാണിച്ചു ; കാമുകിയ്ക്ക് മുന്നില്‍ യുവാവിന് ദാരുണാന്ത്യം

അധിക നേരം ശ്വാസം പിടിച്ചു നില്‍ക്കാനാവില്ലെന്ന് കുറിപ്പില്‍ വെബര്‍ എഴുതിയിരുന്നു. പിന്നീട് ജലനിരപ്പിലേക്ക് പൊങ്ങിവന്നില്ല.

പ്രണയം വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ ഈ സാഹസികത കുറച്ചു കടന്നുപോയി. ടാന്‍സാനിയയിലെ പെന്‍പാ ട്വീപിലെ റിസോര്‍ട്ടിലാണ് സംഭവം. സ്റ്റീവന്‍ വെബര്‍ എന്ന യുവാവാണ് സാഹസികതയ്ക്ക് പിന്നാലെ മരണം വരിച്ചത്.

സമുദ്രത്തോടെ അതിരിടുന്ന തടികൊണ്ട് നിര്‍മ്മിച്ച മുറിയാണ് സ്റ്റീവനും കെനീഷ്യ ആന്റോണ്യയും അവധിക്കാലം ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത്. വ്യാഴാഴ്ച മുറിക്ക് പുറത്ത് വെള്ളത്തിലേക്ക് നീന്തിയിറങ്ങിയ വെബര്‍ പേപ്പറില്‍ എടുതിയ കുറിപ്പിലാണ് കെനീഷ്യയോടുള്ള പ്രണയം വെളിപ്പെടുത്തിയത്. വെബറിന്റെ പ്രണയാഭ്യര്‍ത്ഥന കെനീഷ്യ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതു സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. റിസോര്‍ട്ടിലെ മുറിയില്‍ ചില്ലുഗ്ലാസിലൂടെയാണ് കെനീഷ്യ വെബറിനെ കണ്ടത്.

അധിക നേരം ശ്വാസം പിടിച്ചു നില്‍ക്കാനാവില്ലെന്ന് കുറിപ്പില്‍ വെബര്‍ എഴുതിയിരുന്നു. പിന്നീട് ജലനിരപ്പിലേക്ക് പൊങ്ങിവന്നില്ല. അടുത്ത ദിവസമാണ് റിസോര്‍ട്ട് അധികൃതര്‍ മരണം സ്ഥിരീകരിച്ചത്.

വെള്ളത്തിനടിയില്‍വച്ചാണ് വെബറിന് അപകടം പറ്റിയതെന്നും തങ്ങള്‍ എത്തിയപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായിരുന്നുവെന്നും റിസോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ഓക്‌സിജന്‍സിലിണ്ടറോ ലൈഫ് ജാക്കറ്റോ സുരക്ഷാമുന്‍കരുതലോ ഇല്ലാതെയാണ് വെബര്‍ വെള്ളത്തിലിറങ്ങിയത്.




കൂടുതല്‍വാര്‍ത്തകള്‍.