12 വര്‍ഷത്തെ ദാമ്പത്യ ജീവിതം ഉപേക്ഷിച്ച് വിവാഹ മോചനം നേടിപ്പോയ പങ്കാളിയ്ക്ക് പണി കിട്ടി. തന്റെ വഞ്ചിക്കുകയായിരുന്നുവെന്ന് മനസിലാക്കിയ കെവിന്‍ ഹോവാര്‍ഡ് ജീവിതം താറുമാറാക്കിയ യുവാവിനെതിരെ കോടതിയെ സമീപിച്ചു. നഷ്ടപരിഹാരമായി കിട്ടിയത് 750000 ഡോളറാണ്. അതായത് 5 കോടി 32 ലക്ഷം രൂപ.
മുഴുവന്‍ സമയവും ജോലിയില്‍ ശ്രദ്ധിക്കേണ്ടിവന്നിരുന്നതിനാല്‍ കെവിനുമായുള്ള ബന്ധം വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നുവെന്നറിയിച്ചാണ് ഭാര്യ വിവാഹ മോചനം നേടിയത്. എന്നാല്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവില്‍ നിന്നാണ് ഭാര്യയുടെ അവിഹിത ബന്ധത്തെ കുറിച്ച് കെവിന്‍ അറിഞ്ഞത്. തുടര്‍ന്ന് ഭാര്യയുടെ സഹപ്രവര്‍ത്തകനായ കാമുകനെ കെവിന്‍ തിരിച്ചറിഞ്ഞു.
പലപ്പോഴും വീട്ടില്‍ വരുകയും ഭക്ഷണം കഴിക്കുകയും ചെയ്തപ്പോള്‍ ഭാര്യയുടെ സഹപ്രവര്‍ത്തകനില്‍ സംശയം തോന്നിയില്ലെന്ന് കെവിന്‍ പറഞ്ഞു. വ്യക്തി ജീവിതത്തെ കുറിച്ചും ജോലി സംബന്ധമായ കാര്യങ്ങളും തങ്ങള്‍ സംസാരിക്കുമായിരുന്നു.
നിയമ പ്രകാരം ഭാര്യയെ ഭര്‍ത്താവിന്റെ സ്വത്തായാണ് കാണുന്നത്. യുഎസിലെ ആറു സംസ്ഥാനങ്ങളില്‍ മാത്രം ഇപ്പോഴും ഈ നിയമമുണ്ട്. തെറ്റായതും ന്യായീകരിക്കാനാവാത്തതുമായ പ്രവൃത്തിയിലൂടെ വിവാഹ ബന്ധം വേര്‍പ്പെടുത്താനിടയായാല്‍ ദമ്പതിമാര്‍ക്ക് കോടതിയെ സമീപിക്കാം. വിവാഹ ബന്ധത്തിലെ പവിത്രത ബോധ്യപ്പെടുത്താനാണ് കാന്‍ കോടതിയെ സമീപിച്ചതെന്ന് കെവിന്‍ പറഞ്ഞു. കെവിന്റെ ന്യായമായ വാദം പരിഗണിച്ചാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.