CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 7 Minutes 46 Seconds Ago
Breaking Now

ഒറ്റയ്ക്ക് കിടന്നുറങ്ങി ശീലിക്കട്ടെയെന്ന് കരുതി മാതാപിതാക്കള്‍; ഏഴുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കുഞ്ഞ് സ്വയം ഇരിക്കാറുണ്ടെന്നും ഇതിന് മുമ്പും കട്ടിലിന്റെ വിടവില്‍കുടുങ്ങിയപ്പോള്‍ അവള്‍ തന്നെ തല ഊരിയെടുത്തെന്നുമാണ് അമ്മ വിശദീകരിക്കുന്നത്.

രക്ഷിതാക്കള്‍ ഒറ്റയ്ക്ക് കിടത്തിയ ഏഴു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കിടക്കയിടേയും കട്ടിലിന്റെയും ഇടയിലുള്ള വിടവില്‍കുടുങ്ങിയാണ് കുഞ്ഞ്മരിച്ചത്. രാവിലെ കിടപ്പുമുറി തുറന്നപ്പോള്‍ കട്ടിലിന്റെ വിടവില്‍ തൂങ്ങി കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിംഗപ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

തലേദിവസം കുഞ്ഞിനെ മൂടി പുതപ്പിച്ച് ഉറക്കിയാണ് മാതാപിതാക്കള്‍ മുറിയിലേക്ക് മടങ്ങിയത്. ഒറ്റയ്ക്ക് കിടത്തി ശീലപ്പിക്കാനാണ് ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ മറ്റൊരു മുറിയിലാക്കിയതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. തലേദിവസം രാത്രി 9 മണിക്ക് കുഞ്ഞിനെ ഉറക്കിയിരുന്നു. കുഞ്ഞ് ഉറങ്ങി കട്ടിലിന്റെ വിടവില്‍ എത്തിയതാകാമെന്നും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും ഡോക്ടര്‍ പറയുന്നു. എന്നാല്‍ കുഞ്ഞ് സ്വയം ഇരിക്കാറുണ്ടെന്നും ഇതിന് മുമ്പും കട്ടിലിന്റെ വിടവില്‍കുടുങ്ങിയപ്പോള്‍ അവള്‍ തന്നെ തല ഊരിയെടുത്തെന്നുമാണ് അമ്മ വിശദീകരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.