Breaking Now

സേവനം യുകെയുടെ നേതൃത്വത്തില്‍ 'ഗുരുസന്ധ്യ' ദാര്‍ശനിക സമ്മേളനം ഓക്‌സ്‌ഫോര്‍ഡില്‍

ശ്രീനാരായണ ഗുരുദേവ ദര്‍ശനം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നുള്ള ശിവഗിരി മഠത്തിന്റെ ദൗത്യത്തിന്റെ ഭാഗമായി ശിവഗിരി മഠത്തില്‍ നിന്നും ഗുരുധര്‍മ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സ്മൃതി യാത്രയുടെ ഭാഗമായി ഒക്ടോബര്‍ 16 മുതല്‍ 25ാം തീയതി വരെ യുകെ യുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു . 

അതിന്റെ ഭാഗമായി ഗുരുധര്‍മ്മ പ്രചരണസഭയുടെ യു കെ യിലെ 2020ാം നമ്പര്‍ യൂണിറ്റായ സേവനം യുകെ യുടെ നേതൃത്തത്തില്‍ ഒക്ടോബര്‍ 24ാം തീയതി വ്യാഴാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ ഓക്‌സ്‌ഫോര്‍ഡില്‍ വച്ചു 'ഗുരുസന്ധ്യ' എന്ന ദാര്‍ശനിക സമ്മേളനം നടക്കുന്നു. ഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളും വളരെ പ്രസക്തമായ ഈ കാലഘട്ടത്തില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ ആഴത്തില്‍ അറിയുവാനും മനസ്സിലാക്കാനുമുള്ള ഒരു അവസരമാണ് ഈ സമ്മേളനം ഒരുക്കുന്നത്. 

ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ 'ഗുരുസന്ധ്യ' ഉത്ഘാടനം ചെയ്യും. ചടങ്ങില്‍ ഗുരുധര്‍മ്മ പ്രചരണസഭയുടെ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് മുഖ്യ പ്രഭാക്ഷണം നടത്തും. ഡോക്ടര്‍ ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനത്തില്‍ മുംബൈ ശ്രീനാരായണ മന്ദിരസമിതി ചെയര്‍മാന്‍ ശ്രീ M.I. ദാമോദരന്‍ പ്രശസ്ത ചരിത്രകാരന്‍ ഡോക്ടര്‍ പീതാംബരന്‍, ധര്‍മ്മ പ്രഭാഷകന്‍ ശ്രീ ജയചന്ദ്രബാബു, ശിവഗിരി ആശ്രമം നോര്‍ത്ത് അമേരിക്കയുടെ ബോര്‍ഡ് മെമ്പര്‍മാരായ ശ്രീ സാജന്‍ നടരാജന്‍, ശ്രീ സജിത്ത് ശശിധരന്‍ എന്നിവരോടൊപ്പം യുകെയിലെ ഇതര ശ്രീനാരായണ സംഘടന പ്രതിനിധികളായ ശ്രീ കിഷോര്‍ രാജ്, ശ്രീ രാജേഷ് നടേപ്പള്ളി, ശ്രീ സുധാകരന്‍ പാലാ എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നതാണ്. 

ജാതി മത ഭേദമന്യേ എല്ലാ ഗുരുദേവവിശ്വാസികളെയും ഞങ്ങള്‍ കുടുംബസമേതം ഓക്‌സ്‌ഫോര്‍ഡിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

Venue: Exeter Hall, Oxford road, Kidlington, Oxford, OX5 1AB

Hot line Ph: 07474018484.

 സതീഷ് കുട്ടപ്പന്‍




കൂടുതല്‍വാര്‍ത്തകള്‍.