CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 47 Minutes 16 Seconds Ago
Breaking Now

കിങ് ഫിഷ് പോസ്റ്ററില്‍ ശ്രദ്ധേയനായി നിഥിന്‍ രഞ്ജി പണിക്കര്‍

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കിങ് ഫിഷിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അനൂപ് മേനോനൊപ്പം സംവിധായകന്‍ രഞ്ജിത്തും കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ രഞ്ജി പണിക്കരും ഒരു കഥാപാത്രമായെത്തുന്നുണ്ട്. ക്രിസ്റ്റിയെന്നാണ് നിഥിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നിഥിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

രഞ്ജിത്തിന്റെ മരുമകനായാണ് അനൂപ് എത്തുന്നത്. ഭാസ്‌കരവര്‍മ്മയായി അനൂപും നീലകണ്ഠ വര്‍മ്മയായി രഞ്ജിത്തുമെത്തും. കിങ് ഫിഷിന്റെ തിരക്കഥയും അനൂപിന്റേതു തന്നെ. അനൂപിനൊപ്പം സംവിധായകന്‍ രഞ്ജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. നിരഞ്ജന അനൂപ്, എന്‍.പി.നിസ തുടങ്ങിയവരും അഭിനയിക്കുന്നു. രതീഷ് വേഗയുടെ സംഗീതവും മഹാദേവന്‍ തമ്പി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എന്റെ മെഴുതിരി അത്താഴങ്ങളാണ് അനൂപിന്റെ തിരക്കഥയില്‍ പിറന്ന അവസാന ചിത്രം.

 




കൂടുതല്‍വാര്‍ത്തകള്‍.