
















സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സണ്‍റൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും വിവാഹിതരാകുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും സജീവം. ദീപാവലിക്ക് ശേഷം വിവാഹത്തീയതി പ്രഖ്യാപിക്കുമെന്നും ഗ്രീസിലാണ് വിവാഹവേദിയെന്നുമാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇരുവരും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് നടത്താന്‍ ഒരുങ്ങുന്നതായുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ വിവാഹം സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.
2026 നവംബര്‍ 10-ന് ദീപാവലിക്ക് രണ്ട് ദിവസത്തിന് ശേഷം വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിവാഹ വേദിയുടെയും മറ്റ് ഒരുക്കങ്ങളുടെയും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പുതിയ റിപ്പോര്‍ട്ട് ഇരുവരെയും കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുകയാണ്.
അനിരുദ്ധിന്റെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ അഭ്യൂഹങ്ങള്‍ക്കിടെയാണ് അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ ജി മഹേന്ദ്രയുടെ പരാമര്‍ശങ്ങളും ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തില്‍ അനിരുദ്ധിന് ആശംസകള്‍ നേര്‍ന്ന മഹേന്ദ്രന്റെ വീഡിയോ വൈറലായിരുന്നു. വലിയ വിവാഹത്തിന് ഒരുങ്ങുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കാവ്യയെ കുറിച്ചും അദ്ദേഹം സംസാരിച്ചതോടെ ആരാധകര്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായി.