CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 27 Minutes 35 Seconds Ago
Breaking Now

20 ശവപ്പെട്ടികള്‍ ഇന്നലെ അടക്കം ചെയ്തത് പോലെ ; പക്ഷെ 3000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളത് !!

പുരോഹിതരുടെ ഭരണമായതിനാല്‍ ഇവരുടെ തന്നെയാകും ഈ മമ്മികളെന്നാണ് കരുതുന്നത്.

ഈജിപ്ഷ്യന്‍ കണ്ടെത്തലിലെ അത്ഭുതമാണ് ഈ 20 ശവപ്പെട്ടികള്‍. കൗതുകം നിറഞ്ഞതാണിവ. ഒരു കേടുപാടും സംഭവിക്കാതെ 20 ശവപ്പെട്ടികള്‍ ലക്‌സര്‍ നഗരത്തിന് സമീപത്ത് നിന്ന് പര്യവേഷകര്‍ക്ക് ലഭിച്ചത്. 3000 വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇന്നലെ ഉപേക്ഷിച്ചത് പോലെയെന്നും പുരാവസ്തു ഗവേഷകര്‍ പറയുന്നു.

റാംസിസ് ഫറവോ ആറാമന്റെ മരണത്തോടെ ആരംഭിച്ച കാലഘട്ടത്തിലെയാണ് ശവപ്പെട്ടികള്‍.ബിസി 1070 ലു സമീപത്തും ജീവിച്ചിരുന്ന പുരോഹിതരുടേതാകാമെന്നാണ് കരുതുന്നത്. കല്ലറയില്ലാതെ മണ്ണില്‍ അടക്കം ചെയ്ത നിലയിലായിരുന്നു. അക്കാലത്ത് ഈജിപ്തിന്റെ തെക്കുഭാഗം പുരോഹിതന്മാരുടെ കീഴിലായിരുന്നു. പുരോഹിതരുടെ ഭരണമായതിനാല്‍ ഇവരുടെ തന്നെയാകും ഈ മമ്മികളെന്നാണ് കരുതുന്നത്.

പൊടിപിടിച്ചിട്ടുണ്ടെങ്കിലും കൊത്തുപണിക്കോ മരത്തിനോ കേടില്ല. അലങ്കാര പണികളും ചിത്രങ്ങളും കേടു സംഭവിച്ചിട്ടില്ല. ഉണങ്ങിവരണ മരുഭൂമിയിലെ കാലാവസ്ഥയാകാം ഇതിന് കാരണം. മരത്തിന് മുകളില്‍ മെഴുകും മരക്കറയും പുരട്ടിയിരുന്നു. കീടങ്ങളില്‍ നിന്ന് ശവപ്പെട്ടി സുരക്ഷിതമായി നിന്നത് ഇങ്ങനെയാകുമെന്നും കരുതുന്നു.




കൂടുതല്‍വാര്‍ത്തകള്‍.