CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 34 Minutes 32 Seconds Ago
Breaking Now

തലൈവര്‍ അല്ലെങ്കിലും മരണമാസ്സ് തന്നെ! രജനികാന്തിന്റെ മരണമാസ് പാട്ടിന് 100 മില്ല്യണ്‍ കാഴ്ചക്കാര്‍

സൂപ്പര്‍ഹിറ്റ് ചിത്രമായ പേട്ടയുടെ സഹായത്താല്‍ ഉണര്‍വ്വോടെയാണ് 2019 ഉണര്‍ന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പേട്ട തലൈവരുടെ മരണ മാസ് സ്‌റ്റൈല്‍ തിരിച്ചെത്തിക്കുകയും ചെയ്തു. ബ്ലോക്ബസ്റ്ററായി മാറിയ ചിത്രം വര്‍ഷം തീരുമ്പോഴും റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ്.

ചിത്രത്തിലെ ഇന്‍ട്രോ സോംഗ് 'മരണ മാസ്' യുട്യൂബിലാണ് പുതിയ റെക്കോര്‍ഡിട്ടത്. ഈ ഗാനം യുട്യൂബില്‍ 100 മില്ല്യണ്‍ കാഴ്ചക്കാര്‍ കണ്ടുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത്തരമൊരു ഗാനം സമ്മാനിച്ചതിന് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന് നന്ദിയും അറിയിച്ചു.

ഫെബ്രുവരി 1നാണ് മരണ മാസ് വീഡിയോ ഗാനം യുട്യൂബില്‍ എത്തിയത്. എട്ട് മാസം കൊണ്ടാണ് 100 മില്ല്യണ്‍ വ്യൂ നേടിയത്. രജനിയുടെ മാസ് സ്‌റ്റൈലിന് പുറമെ കഥയ്ക്കും പ്രാധാന്യം നല്‍കിയാണ് കാര്‍ത്തിക് സുബ്ബരാജ് പേട്ട ഒരുക്കിയത്. തലൈവര്‍ ചിത്രത്തിന് ആവശ്യമായ എല്ലാ ചേരുവകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

 

ഇതിന് മുന്‍പ് ഇറങ്ങിയ ഏതാനും രജനി ചിത്രങ്ങള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. എന്തായാലും പേട്ടയിലെ ഗാനം പോലും റെക്കോര്‍ഡ് തീര്‍ക്കുമ്പോള്‍ രജനി ഹിമാലയത്തിലെ ധ്യാനം കഴിഞ്ഞ് പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി തയ്യാറെടുക്കുകയാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.