CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 14 Minutes 54 Seconds Ago
Breaking Now

അഞ്ചാമതും പ്രസവിച്ചത് പെണ്‍കുട്ടിയെ ; ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയെ പ്രസവിച്ചതിന് ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി. യുപിയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. യുപിയിലെ സാമ്പാളിലാണ് സംഭവം. 11 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് നാലു പെണ്‍മക്കളാണ് ഉള്ളത്.

അഞ്ചാമത്തെ പ്രസവത്തിലും പെണ്‍കുട്ടിയായിരുന്നു. ഇതറിഞ്ഞ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി. തുടര്‍ന്ന് യുവതിയും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു. 

ഈ വര്‍ഷം പാസാക്കിയ മുത്തലാഖ് നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.




കൂടുതല്‍വാര്‍ത്തകള്‍.