CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 53 Seconds Ago
Breaking Now

തെരഞ്ഞെടുപ്പില്‍ ടിവികെ ചെലവാക്കിയത് 19.81 കോടി; ഡിഎംകെയുടെ ചെലവ് 197.85 കോടി

ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ടിവികെ 233 സീറ്റുകളിലാണ് മത്സരിച്ചത്.

2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം (ടിവികെ) പ്രചാരണത്തിനായി ചെലവഴിച്ചത് 19.81 കോടി രൂപയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച കണക്കുകള്‍. ഇതേ തിരഞ്ഞെടുപ്പില്‍ ഡിഎംകെ 197.85 കോടി രൂപയും അണ്ണാഡിഎംകെ 112.40 കോടി രൂപയും ബിജെപി 51.56 കോടി രൂപയും ചെലവഴിച്ചതായി കണക്കുകളില്‍ വ്യക്തമാകുന്നു.

ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ടിവികെ 233 സീറ്റുകളിലാണ് മത്സരിച്ചത്. പാര്‍ട്ടി സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 19.4 കോടി രൂപ ചെലവായി. പരസ്യങ്ങള്‍ക്കായി 6.34 കോടി രൂപയും പൊതുയോഗങ്ങള്‍ക്കും റോഡ് ഷോകള്‍ക്കുമായി 2.06 കോടി രൂപയും ചെലവഴിച്ചു. ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍ക്കായി 40.54 ലക്ഷം രൂപയാണ് ചെലവായത്.

പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ സി. ജോസഫ് വിജയിന്റെ വിമാനയാത്രയ്ക്കായി 3.54 കോടി രൂപ ചെലവഴിച്ചതായും കണക്കുകളില്‍ പറയുന്നു. വിശദമായ ഫയലിംഗില്‍ ഈ തുക 3.55 കോടി രൂപയായി രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 28 വരെ നാല് വിമാനക്കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തിയിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.