CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 31 Seconds Ago
Breaking Now

'വില്ല്യമും, ഞാനും രണ്ട് വഴിക്കാണ്, സഹോദരങ്ങള്‍ക്ക് നല്ല ദിനവും, മോശം ദിനങ്ങളും കാണും'; സഹോദരനുമായുള്ള ബന്ധത്തെക്കുറിച്ച് മനസ്സ് തുറന്ന് ഹാരി; എന്റെ അമ്മയെ കൊന്ന ആ പരിഹാസ കളിയിലേക്ക് വലിച്ചിഴക്കാന്‍ കഴിയില്ലെന്ന് രാജകുമാരന്‍

മാധ്യമ വിചാരണയ്‌ക്കെതിരെയും ഹാരി രാജകുമാരന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു

ഹാരിയും, വില്ല്യമും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലെന്ന് ഏറെ നാളായി അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഇരുവരും തുറന്ന് സംസാരിച്ചിട്ടുമില്ല. താനും വില്ല്യം രാജകുമാരനും രണ്ട് വഴിക്കാണ് സഞ്ചരിക്കുന്നതെന്നാണ് ഹാരി രാജകുമാരന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. സഹോദരങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീണതായ വാര്‍ത്തകളിലാണ് ചില പ്രശ്‌നങ്ങളുണ്ടെന്ന് സസെക്‌സ് ഡ്യൂക്ക് അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. 

തനിക്കും, ഭാര്യ മെഗാന്‍ മാര്‍ക്കിളും നേരിടേണ്ടി വരുന്ന മാധ്യമ വിചാരണയ്‌ക്കെതിരെയും ഹാരി രാജകുമാരന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. 'എന്റെ അമ്മയെ കൊലപ്പെടുത്തിയ ആ പരിഹാസ കളിയിലേക്ക് എന്നെ വലിച്ചിഴക്കാന്‍ കഴിയില്ല', ഹാരി പറഞ്ഞു. നിരവധി ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കെതിരെ ഹാരിയും, മെഗാനും നിയമനടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ കൂടിയാണ് ഈ വിരല്‍ചൂണ്ടിയുള്ള വിമര്‍ശനങ്ങള്‍. 

വില്ല്യം രാജകുമാരനുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരിയോടെയാണ് ഹാരി മറുപടി നല്‍കിയത്. 'പല ജോലികളുടെയും തിരക്കിലാണ് ഞങ്ങള്‍, കുടുംബം വളരെ സമ്മര്‍ദത്തിലാണ്. എന്നാലും ഞങ്ങള്‍ സഹോദരങ്ങളാണ്. എപ്പോള്‍ ആവശ്യമുണ്ടെങ്കിലും പരസ്പരം കൂടെയുണ്ടാകും', ഹാരി പറഞ്ഞു. പഴയത് പോലെ കാണാന്‍ സാധിക്കുന്നില്ലെന്നത് വാസ്തവമാണ്. പല വാര്‍ത്തകളും ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചെടുത്തതാണ്. സഹോദരങ്ങളാകുമ്പോള്‍ നല്ലതും, ചീത്തയും ഉണ്ടാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ നിന്ന് വിന്‍ഡ്‌സറിലേക്ക് സഹോദരങ്ങള്‍ മാറിത്താമസിച്ചതും, ജീവനക്കാരെ പങ്കുവെയ്ക്കുന്നത് തമ്മിലെ പ്രശ്‌നങ്ങളും എല്ലാം ചേര്‍ന്നാണ് അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തിയത്. എന്നാല്‍ ഭാവിയില്‍ രാജപദവിയിലേക്ക് നീങ്ങുന്ന വില്ല്യമിന് ഇതിനുള്ള സ്വാഭാവിക ഇടം നല്‍കുക മാത്രമാണ് ഹാരി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.