CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 34 Minutes 30 Seconds Ago
Breaking Now

ഞങ്ങള്‍ക്ക് ആ ക്രെഡിറ്റ് വേണ്ട ; മണ്ടത്തരം പറഞ്ഞ ട്രംപിനെ തിരുത്തി ബഹിരാകാശ വനിത

15 വനിതാകള്‍ ഇതുവരെ ബഹിരാകാശ നിലയത്തിന് പുറത്ത് നടന്നിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് പറ്റിയ അബദ്ധം തിരുത്തി ചരിത്രം നേട്ടം സ്വന്തമാക്കിയ വനിത. ജെസീക്ക മേയര്‍, ക്രിസ്റ്റിന കോക്ക് എന്നിവരാണ് ബഹിരാകാശത്ത് വനിതകള്‍ മാത്രമായി ആദ്യം ഇറങ്ങിയത്. ഒരു സ്ത്രീ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങുന്നത് ഇത് ആദ്യമായാണ്. എന്നായിരുന്നു ട്രംപ് അഭിനന്ദിച്ച് ട്വീറ്റിട്ടത്. എന്നാല്‍ 15 വനിതാകള്‍ ഇതുവരെ ബഹിരാകാശ നിലയത്തിന് പുറത്ത് നടന്നിട്ടുണ്ട്. അപ്പോഴെല്ലാം പുരുഷനും കൂടെയുണ്ടായിരുന്നുവെന്ന് മാത്രം.

പ്രസിഡന്റിന് ഇവരുണ്ടാക്കിയ നേട്ടത്തെ പറ്റി ബോധ്യമില്ലെന്ന പേരില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒടുവില്‍ ജെസീക്ക മേയര്‍ തിരുത്തുമായി എത്തി. കുറേ ക്രെഡിറ്റ് എടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇതിന് മുമ്പ് മറ്റ് നിരവധി വനിതാ ഗവേഷകര്‍ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ടെന്നും. ജസീക്ക പറഞ്ഞു. റഷ്യന്‍ ബഹിരാകാശ യാത്രികയായ സ്വെറ്റ്‌ലാന സാവിറ്റ്‌സ്‌കയാണ് ബഹിരാകാശത്ത് നടന്ന ആദ്യ വനിത.




കൂടുതല്‍വാര്‍ത്തകള്‍.