CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 17 Minutes 51 Seconds Ago
Breaking Now

ശ്രീദേവി നഗറിലേക്ക് ഒഴുകിയെത്തിയത് രണ്ടായിരത്തിലേറെ കാണികള്‍ ; യുക്മ ദേശീയ കലാമേള പ്രൗഢ ഗംഭീരമായി

മത്സരങ്ങളുടെ ക്രമത്തിന് യാതൊരു വിധത്തിലുള്ള അസൗകര്യങ്ങളും ഉണ്ടാകാത്ത വിധമാണ് പ്രൗഢ ഗംഭീരമായ ഉത്ഘാടന സമ്മേളനം ക്രമീകരിച്ചത്.

മാഞ്ചസ്റ്ററിലെ പാര്‍സ്വുഡ് സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ ശ്രീദേവി നഗറില്‍ പത്താമത് നാഷണല്‍ കലാ മേള പ്രൗഢ ഗംഭീരമായി നടന്നു. ഉത്ഘാടന സമ്മേളനം ആയിരത്തിലേറെ പേര്‍ തിങ്ങി നിറഞ്ഞ വേദിയിലാണ് നടന്നത്.

മത്സര്‍ത്ഥികളുള്‍പ്പെടെ വലിയൊരു കാണികളുടെ സാന്നിധ്യത്തിലാണ് ഉത്ഘാടന ചടങ്ങുകള്‍ നടന്നത്. പ്രാര്‍ത്ഥനാ ഗാനത്തോടെ ഉത്ഘാടന സമ്മേളനം ആരംഭിച്ചു. മത്സരങ്ങളുടെ ക്രമത്തിന് യാതൊരു വിധത്തിലുള്ള അസൗകര്യങ്ങളും ഉണ്ടാകാത്ത വിധമാണ് പ്രൗഢ ഗംഭീരമായ ഉത്ഘാടന സമ്മേളനം ക്രമീകരിച്ചത്.

നോര്‍ത്ത് വെസ്റ്റ് റീജിയനാണ് ദേശീയ മേളയ്ക്ക് ആതിഥേയത്വം അരുളിയത്. യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ശ്രീ മനോജ്കുമാര്‍ പിള്ള അധ്യക്ഷ പ്രസംഗം നടത്തി. തുടര്‍ന്ന് ശ്രീ ജയകുമാര്‍ ഐഎഎസ് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ശേഷം ഭാരവാഹികളും നിലവിളക്ക് കൊളുത്തി ഉത്ഘാടനത്തിന്റെ ഭാഗമായി.

സാംസ്‌കാരിക പൈതൃകത്തിലേക്കുള്ള ഒരു തീര്‍ത്ഥയാത്ര പോലെ മനോഹരമായ ജീവിതത്തിലെ ഒരു ഏടായി മലയാള ഭാഷയെ മനസില്‍ കൊണ്ടു നടക്കാന്‍ ഏവരോടും ആശംസിച്ച് ശ്രീ കെ ജയകുമാര്‍ ഐഎഎസ് യുക്മ ദേശീയ കലാമേള ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.

 

മുന്‍ ചീഫ് സെക്രട്ടറിയെന്നോ കവിയെന്നോ വിശേഷിപ്പിക്കുന്നതിനേക്കാള്‍ മലയാള സര്‍വകലാശാലയ്ക്ക് സ്ഥാപക വൈസ് ചാന്‍സ്ലര്‍ എന്നറിയപ്പെടാനാണെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിനായി ഒരു സര്‍വ്വകലാശാല ഒരുക്കാനുള്ള നിയോഗമാണ് തനിക്കേറ്റവും അഭിമാനം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളി എന്നുപറയാന്‍ അഭിമാനിക്കുന്ന പ്രവാസ ജീവിതത്തിലും മലയാളത്തോടുള്ള ഇഷ്ടവും അഭിമാനവും കൊണ്ടുനടക്കുന്ന ഓരോ യുകെ മലയാളിയേയും ശ്രീ ജയകുമാര്‍ അഭിനന്ദിച്ചു.

യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്ന ജയകുമാര്‍ ഐഎഎസ് ജീവിത്തില്‍ ഉയര്‍ത്തിപിടിക്കേണ്ട മൂല്യങ്ങളില്‍ ഒന്ന് ഭാഷാ സ്‌നേഹമാണെന്ന് ഏവരേയും ഓര്‍മ്മിപ്പിച്ചു.യുക്മ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ നന്ദി അറിയിച്ചു. ശ്രീ ജയകുമാര്‍ ഐഎഎസ്  മലയാള ഭാഷക്ക് നൽകിയ സംഭാവനയെക്കുറിച്ചു പ്രകീർത്തിച്ച എബി അദ്ദേഹത്തിനോട് യുകെയില്‍ മലയാളത്തിനായി ഏതെങ്കിലും ഒരു യൂണിവേഴ്‌സിറ്റിയില്‍ ഒരു ചെയര്‍ സ്ഥാപിക്കാൻ മുന്കയ്യെടുക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അതിനു വേണ്ടി പ്രവർത്തിക്കാമെന്നു ഉറപ്പു നല്‍കി.

യുക്മ കലാമേളയുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക 

 




കൂടുതല്‍വാര്‍ത്തകള്‍.