പിറകോട്ടെടുത്ത കാറിടിച്ച് യുഎഇയില്‍ ഇന്ത്യക്കാരിയായ നാലു വയസുകാരി മരിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ജെബല്‍ അലി ടൗണിലാണ് സംഭവം. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിന് പുറത്തുവച്ചാണ് അപകടം. സ്‌കൂളിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പിറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി പിന്നിലുണ്ടായിരുന്ന കാറുകളിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ അമ്മയും മകളും കാറുകള്‍ക്കിടയില്‍പ്പെടുകയായിരുന്നു. പെണ്‍കുട്ടി സംഭവ സ്ഥലത്ത് വച്ച് മരിച്ചു. കുട്ടിയുടെ അമ്മയെ പരിക്കോടെ ആശുപത്രിയിലെത്തിച്ചു.
കാറോടിച്ചിരുന്ന ആഫ്രിക്കന്‍ സ്വദേശിയായ വനിത ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ അമര്‍ത്തിയതാണ് കാരണം. സംഭവത്തില്‍ മൂന്നു കാറുകള്‍ തകര്‍ന്നിരുന്നു.