യാത്രക്കാരുമായി പറക്കുന്ന ചൈനീസ് വിമാനത്തില്‍ കോക്പിറ്റില്‍ കയറി പൈലറ്റിനൊപ്പം ചിത്രമെടുത്ത് യാത്രക്കാരിയായ യുവതി. ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പൈലറ്റിന്റെ ജോലി നഷ്ടമായി. ഗുയ്‌ലീനില്‍ നിന്ന് യാങ്ഷൂവിലേക്ക് പറക്കവേ എയര്‍ ഗുയ്‌ലീനിലാണ് സംഭവം. വിമാനത്തിലെ കോക്പിറ്റില്‍ ക്യാപ്റ്റന്‍ സീറ്റില്‍ ഇരുന്നുകൊണ്ടാണ് യുവതി ചിത്രം എടുത്തത്.
കോക്പിറ്റില്‍ കടന്ന യുവതി പൈലറ്റ് സീറ്റിലിരിക്കുന്ന ചിത്രം ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വെബോയില്‍ വൈറലായതോടെയാണ് പൈലറ്റിന് പണി കിട്ടിയത്. ഗുയ്‌ലീന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആകാന്‍ പരിശീലിക്കുന്ന യുവതിയാണ് ചിത്രത്തിലുള്ളത്. ചൈനീസ് ഏവിയേഷന്‍ നിയമപ്രകാരം വിമാന ജീവനക്കാര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും കോക്പിറ്റില്‍ പ്രവേശനമില്ല.
സംഭവ ശേഷം ക്യാപ്റ്റന്റെ ലൈസന്‍സ് റദ്ദാക്കുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.