മാഞ്ചാ നൂല്‍ കഴുത്തില്‍ കുരുങ്ങി മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ പട്ടം പറത്തിയ നാലു പേരെ അറസ്റ്റ് ചെയ്തു. പിതാവിനൊപ്പം ബൈക്കിന്റെ മുന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അഭിനയ് ദാരുണമായി മരിച്ചത്. കഴിത്തിന് ആഴത്തില്‍ മുറിവേറ്റതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ നോര്‍ത്ത് ചെന്നൈയില്‍ സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. പലയിടത്തു നിന്നും നിരോധിച്ച ചൈനീസ് മാഞ്ചാ നൂലുകളും പട്ടങ്ങളും പിടിച്ചെടുത്തു. സൂറതത് ,ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് മാഞ്ചാ നൂല്‍ ചെന്നൈയിലെത്തുന്നത്. പത്തു വര്‍ഷത്തിനിടെ ചെന്നൈയില്‍ മാത്രം പത്തു പേരാണ് ഈ രീതിയില്‍ മരിച്ചത്.