CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 21 Minutes 25 Seconds Ago
Breaking Now

രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും'; മൂത്തോന്‍ കണ്ട അനുഭവം പങ്കുവെച്ച് പാര്‍വതി

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ പുതിയ സിനിമയായ മൂത്തോന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മൂത്തോനിലെ അക്ബറിനെയും അമീറിനെയും മുല്ലയെയും റോസിയെയും എല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ മൂത്തോനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത് നടി പാര്‍വതി തിരുവോത്താണ്. സിനിമ കണ്ടുവന്ന അടുത്ത ദിവസം രാവിലെ താന്‍ കേട്ട അമ്മയുടെ വാക്കുകളാണ് താരം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മൂത്തോന്‍ രണ്ടാം തവണയും ഞാന്‍ കണ്ടു. ഇന്നലെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് രണ്ടാമത് കണ്ടത്. എന്താണ് അച്ഛനും അമ്മയും ചിത്രത്തെക്കുറിച്ച് പറയുകയെന്ന് സംശയമുണ്ടായിരുന്നു. പക്ഷെ അവര്‍ കൂടുതല്‍ സമയവും നിശബ്ദരായിരുന്നു. ഞാന്‍ കൂടുതല്‍ ചോദിച്ചില്ല. രാവിലെ അമ്മ പറയുന്നത് കേട്ടാണ് ഇന്ന് രാവിലെ എഴുന്നേറ്റത്. 'എന്തൊക്കെ പറഞ്ഞാലും രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും' എന്നായിരുന്നു അമ്മ പറഞ്ഞത്.' പാര്‍വ്വതി പറഞ്ഞു.

നേരത്തെ ചിത്രത്തെ പുകഴ്ത്തി , മഞ്ജുവാര്യര്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരും രംഗത്ത് എത്തിയിരുന്നു. മൂത്തോന്‍ സിനിമയ്ക്ക് നടന്‍ ജോജു ജോര്‍ജും സംവിധായകന്‍ ജൂഡ് ആന്റണിയും അഭിനന്ദനങ്ങളറിയിച്ചിരുന്നു. അടുത്ത ദേശീയ അവാര്‍ഡിന് നിങ്ങളും കാണും എന്നായിരുന്നു ജോജുവിന്റെ ഫേയ്‌സ്ബുക്ക പോസ്റ്റ്.

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.