CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 46 Minutes 26 Seconds Ago
Breaking Now

മാനസികാസ്വാസ്ഥ്യമുള്ള മകന്റെ അടിയേറ്റ അമ്മ മരിച്ചു ; ദുരന്തത്തിനിടെ മാല മോഷ്ടിച്ച ജോലിക്കാരി അറസ്റ്റില്‍

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗോമതി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

മാനസികാസവാസ്ഥ്യമുള്ള മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇവര്‍ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായപ്പോള്‍ മാല മോഷ്ടിച്ചെന്ന കേസില്‍ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

ആറ്റുകാര്‍ ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളേജന് സമീപം കല്ലുവിള പുത്തന്‍ വീട്ടില്‍ ഗോമതിയാണ് മരിച്ചത്. നവംബര്‍ ഒന്നാനായിരുന്നു വഴക്കുപറഞ്ഞതില്‍ പ്രകോപിതനായി മകന്‍ രജികുമാര്‍ ഇവരെ കല്ലുകൊണ്ട് തലയ്ക്കടിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗോമതി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

മണക്കാട് ആറ്റുകാല്‍ കല്ലുവിള പുത്തന്‍വീട്ടില്‍ ബീന (42)യെയാണ് മോഷണ കേസില്‍ അറസ്റ്റ് ചെയ്തത്. ഗോമതി അടിയേറ്റ് തലപൊട്ടിക്കിടക്കുമ്പോള്‍ ഇവര്‍ മാല മോഷ്ടിച്ചെന്നാണ് പോലീസ് പറയുന്നത്. അമ്മയെ അടിച്ച ശേഷം മുറിയില്‍ കയറിയ രജികുമാറിനെ പൂട്ടിയിട്ട് ഗോമതിയുടെ മാല ബീന ഊരിയെടുത്തെന്നാണ് കേസ്. ഗോമതി ദിവസങ്ങളോളം അബോധാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. കൊലപാതക ശ്രമത്തിന് കേസെടുത്ത് രജികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോമതി മരിച്ച ശേഷം മകന്‍ നല്‍കിയ പരാതി അന്വേഷിച്ചപ്പോഴാണ് മാല മോഷണം കണ്ടെത്തിയത്. രജികുമാര്‍ മാത്രമല്ല ഗോമതിയെ ആക്രമിച്ചതെന്ന് പോലീസിന് സംശയമുണ്ട്. ഇതും പോലീസ് അന്വേഷിച്ചുവരികയാണ് .




കൂടുതല്‍വാര്‍ത്തകള്‍.