CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 39 Minutes 56 Seconds Ago
Breaking Now

അയര്‍ലന്റില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍ ; ജന്മ ദിനാശംസകള്‍ നേര്‍ന്നവരോട് നന്ദി അറിയിച്ച ശേഷം മരണത്തിലേക്ക് ; വിവാഹ ഒരുക്കങ്ങള്‍ക്കിടെ സംഭവിച്ചത് എന്ത്

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം താലഘട്ടിലെ വാടക അപ്പാര്‍ട്ട്‌മെന്റിലാണ് കോഴിക്കോട് സ്വദേശിനിയായ മേരിയുടെ മൃതദേഹം കണ്ടെത്തിയത് .27 വയസ്സായിരുന്നു.

യുകെ മലയാളികളെ ഞെട്ടിച്ച് ഒരു മരണം കൂടി. മേരി കുര്യാക്കോസ് എന്ന ലിന്‍സിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സെന്റ് ജെയിംസില്‍ ജോലി ചെയ്യുകയായിരുന്നു. പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ച ശേഷം മേരി മരണത്തിലേക്ക് പോയത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം താലഘട്ടിലെ വാടക അപ്പാര്‍ട്ട്‌മെന്റിലാണ് കോഴിക്കോട് സ്വദേശിനിയായ മേരിയുടെ മൃതദേഹം കണ്ടെത്തിയത് .27 വയസ്സായിരുന്നു.

ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്ന മേരി വളരെ സന്തോഷവതിയായിരുന്നുവെന്നാണ് ഏവരും പറയുന്നത്. ദുഖമുള്ളതായി തോന്നിയിരുന്നില്ല. ജനുവരി 8 ന് വിവാഹം നിശ്ചയിച്ച് അതിനുള്ള തയ്യാറെടുപ്പുകളും നടത്തിവരവേയാണ് മേരിയുടെ മരണം. പ്രശ്‌നങ്ങളൊന്നും ഉള്ളതായി തോന്നിയിട്ടില്ലെന്നും വിശ്വസിക്കാനാകുന്നില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.

കോഴിക്കോട് അശോകപുരം സ്വദേശിനിയായ മേരി കുര്യാക്കോസ് മൂന്നു വര്‍ഷം മുമ്പാണ് സെന്റ് ജെയിംസസ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി നോക്കുന്നത്. വാടക അപാര്‍ട്ട്‌മെന്റില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു താമസം. ജനുവരി 8ന് വിവാഹ നിശ്ചയത്തിനായുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഒരുക്കി. രജിസ്‌ട്രേഷന്‍ അപേക്ഷയും നല്‍കി കഴിഞ്ഞാഴ്ചയാണ് മേരി നാട്ടില്‍ നിന്ന് മടങ്ങിവന്നത്. കല്യാണത്തിന് നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു.

രാത്രി പ്രതിശ്രുത വരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ് അപാര്‍ട്ട്‌മെന്റില്‍ എത്തിയയാള്‍ റൂം അകത്തു നിന്ന് പൂട്ടിയ നിലയിലാണ് കണ്ടത്. ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്തുകടന്ന അവര്‍ ബാത്ത്‌റൂമില്‍ ലിന്‍സിയുടെ മൃതദേഹം കണ്‌ടെത്തുകയായിരുന്നു. ഷവര്‍ ഹെഡില്‍ കുരുക്കിട്ട് തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. ഉടനെ ഗാര്‍ഡനെ അറിയിച്ചു. രാത്രി 12 മണിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കാരണം അന്വേഷിച്ചുവരികയാണ് . പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.