CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 8 Seconds Ago
Breaking Now

ചൈനയിലെ അജ്ഞാത വൈറസ് ബാധയേറ്റവരില്‍ ഇന്ത്യക്കാരിയും ; 139 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

മൂന്നുപേരാണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.

ചൈനയിലെ അജ്ഞാത വൈറസ് ബാധയേറ്റവരില്‍ ഇന്ത്യക്കാരിയും. ബെയ്ജിങ്ങിലെ ഷെന്‍സെനിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയായ പ്രീതി മഹേശ്വരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗുരുതര ശ്വാസകോശ രോഗവുമായി വെള്ളിയാഴ്ചയാണ് പ്രീതി ആശുപത്രിയിലെത്തി. ഇവര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്.ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്ന് ആദ്യ വിദേശിയാണ് പ്രീതി. വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വൂഹാനിലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരുണ്ട്.

ചൈനയില്‍ ആകെ 139 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആയിരത്തിലധികം ആളുകള്‍ നിരീക്ഷണത്തിലാണ്. ഇതുവരെ മൂന്നുപേരാണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.

സാര്‍സ് ഉള്‍പ്പെടെയുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണ് പുതിയ വൈറസ്. ന്യൂമോണിയയും ശ്വാസ സംബന്ധമായ അസ്വസ്ഥതകളുമാണ് പ്രധാന രോഗലക്ഷണങ്ങള്‍.

 

ചൈനയില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് തായ്!ലന്‍ഡ് പൗരന്‍മാര്‍ക്കും ഒരു ജപ്പാന്‍ പൗരനും വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ലോകം മുഴുവന്‍ പടരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അടുത്തയാഴ്!ച ചൈനീസ് പുതുവര്‍ഷ ആഘോഷം നടക്കുന്നതിനാല്‍ വിദേശരാജ്യങ്ങളിലെ ചൈനക്കാര്‍ നാട്ടിലേക്കു പോകുമെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

യുഎസ്, ജപ്പാന്‍, ഹോങ്കോങ് തുടങ്ങി വിവിധ രാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ചൈനയിലെ വിമാനത്താവളങ്ങളിലും ജാഗ്രത പാലിക്കുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.