CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 44 Minutes 58 Seconds Ago
Breaking Now

കത്തുന്ന സിഗരറ്റുമായി ഉറങ്ങി വീണു ; കിടക്കയ്ക്ക് തീ പിടിച്ച് വൃദ്ധന് ദാരുണാന്ത്യം

ചെയിന്‍ സ്‌മോക്കറായ ഇല്ല്യാസ് കത്തുന്ന സിഗരറ്റുമായി ഉറങ്ങിപ്പോകുകയായിരുന്നു.

കത്തുന്ന സിഗരറ്റുമായി ഉറങ്ങിയ വൃദ്ധന്‍ കിടക്കയ്ക്ക് തീ പിടിച്ച് മരിച്ചു. മുന്‍ഷിഗഞ്ച് സ്വദേശിയായ എം ഡി ഇല്ല്യാസ് (74) ആണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. കത്തുന്ന സിഗരറ്റുമായി ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.

ചെയിന്‍ സ്‌മോക്കറായ ഇല്ല്യാസ് കത്തുന്ന സിഗരറ്റുമായി ഉറങ്ങിപ്പോകുകയായിരുന്നു. ഇത് കടക്കയ്ക്ക് തീപിടിക്കാന്‍ കാരണമായി എന്നാണ് പോലീസ് പറയുന്നത്.തീപിടുത്തത്തില്‍ പരിക്കേറ്റ വൃദ്ധനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.

സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ സംഭവത്തില്‍ മറ്റ് ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന് പോലീസ് പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.