CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 25 Minutes 46 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ പയസ് ചേട്ടന്റെ അമ്മ എലിസബത്ത് മാത്യു നിര്യാതയായി

ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ പയസ് മാത്യുവിന്റെ അമ്മയും മരുതുകുന്നേല്‍ പരേതനായ എംഎല്‍ മാത്യുവിന്റെ ഭാര്യയുമായ എലിസബത്ത് മാത്യു (87) നാട്ടില്‍ നിര്യാതയായി .സംസ്‌കാരം ബുധനാഴ്ച 9.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കടപ്ലാമറ്റം സെന്റ് മേരിസ് പള്ളിയില്‍. പരേത ചിറക്കടവ് മണ്ണം പ്ലാക്കല്‍ കുടുംബാഗമാണ്.

മക്കള്‍ പയസ് (യുകെ, നിര്‍മല (ദുബായ്), ബന്നി, ബിജു (ഭൂട്ടാന്‍) മരുമക്കള്‍ ജെസി കല്ലുകളം, ഫ്രാന്‍സിസ് കൈതപ്പറമ്പില്‍, ഷീല പുതിയമഠം.

പരേതയുടെ വിയോഗത്തില്‍ യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.