CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 26 Minutes 10 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഗ്രാന്റ് മിഷന്‍ 2020 നോമ്പുകാല കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 21 മുതല്‍ ഏപ്രില്‍ 7 വരെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത നടത്തുന്ന ഗ്രാന്റ് മിഷന്‍ 2020 നോമ്പുകാല കുടുംബ നവീകരണ ധ്യാനം ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ ഫെബ്രുവരി 21 മുതല്‍ ഏപ്രില്‍ 7 വരെ വിവിധ മിഷന്‍ സെന്ററുകളിലും പ്രപോസ്ഡ് മിഷന്‍ സെന്ററുകളിലായും നടത്തപ്പെടും. പ്രശസ്ത വചന പ്രഘോഷകനും ബൈബിള്‍ പണ്ഡതനുമായ റവ ഫാ മാത്യു പയ്യപ്പിള്ളി MCBS ആയിരിക്കും ധ്യാനം നയിക്കുക.

നമ്മുടെ കര്‍ത്താവ് ഈശോമിശിഹാ തന്റെ പീഡാനുഭവത്തിലൂടെയും കുരിശു മരണത്തിലൂടേയും നമുക്കു നേടി തന്ന നിത്യ രക്ഷയെ വീണ്ടും ധ്യാനിക്കുന്ന കാലമാണ് നോമ്പുകാലം. ഉത്ഥാനത്തിന്റെ മഹത്വം നമുക്ക് നേടി തരുന്ന രക്ഷാകര സത്യങ്ങളെ ക്രൂരിതനോട് ചേര്‍ത്തുപിടിച്ച് നമുക്ക് ധ്യാനിക്കാം. ഈ ധ്യാനത്തില്‍ പങ്കെടുത്ത് വ്യക്തികളും കുടുംബങ്ങളും ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് cst എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. ധ്യാന വിശദാംശങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്ന ലിസ്റ്റ് പ്രകാരം

റവ ഫാ പോള്‍ വെട്ടിക്കാട്ട്

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഫിലിപ്  കണ്ടോത്ത് -റീജിയണല്‍ സെക്രട്ടറി ; ൦൭൭൦൩൦൬൩൮൩൬





കൂടുതല്‍വാര്‍ത്തകള്‍.