വിദേശത്തു നിന്ന് കര്‍ണാടകയിലെത്തിയ രണ്ട് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട്, കണ്ണൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ദുബായില്‍ നിന്നെത്തിയ ഇരുവരേയും കൊറോണ രോഗ ലക്ഷണങ്ങളോടുകൂടി തന്നെയാണ് വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 46 കാരനായ കാസര്‍കോട് സ്വദേശി മൈസൂരിലും 22 കാരനായ കണ്ണൂര്‍ സ്വദേശി ബംഗളൂരുവിലുമാണ് ഐസൊലേഷനില്‍ കഴിയുന്നതെന്നാണ് കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചത്.