രാജ്യത്ത് കോവിഡ് 19 വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു. തമിഴ്‌നാട്ടിലെ മധുരയില്‍ ചികിത്സയിലായിരുന്ന 54 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.
തമിഴ്‌നാട്ടിലെ ആദ്യ കോവിഡ് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ക്ക് രോഗം പകര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശിക്കുകയോ അവിടെ നിന്ന് എത്തിയവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്തിട്ടില്ല. കൊറോണ രോഗബാധയുടെ മൂന്നാം ഘട്ടമായ സാമൂഹ്യവ്യാപന ഘട്ടത്തിലേക്ക് സംസ്ഥാനം പ്രവേശിച്ചെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി പറഞ്ഞു.