CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 32 Minutes 22 Seconds Ago
Breaking Now

ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും കൊറോണ; ബോറിസും, മാറ്റ് ഹാന്‍കോകും ഐസൊലേഷനില്‍; രാജ്യത്തിന് ഞെട്ടല്‍

പനിയും, ചുമയും രൂപപ്പെട്ടതോടെയാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി പ്രധാനമന്ത്രിയോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്

കൊറോണാവൈറസ് ബ്രിട്ടന്റെ അധികാര സ്ഥാനങ്ങളിലും പിടിമുറുക്കുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് പുറമെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോകിനുമാണ് ഇന്‍ഫെക്ഷന്‍ പിടിപെട്ടിരിക്കുന്നത്. ഇരുവരും നേരിട്ടാണ് തങ്ങള്‍ വൈറസ് പോസിറ്റീവായ വിവരം പ്രഖ്യാപിച്ചത്. കൊറോണ പ്രതിരോധത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെ രോഗികളായി മാറിയതോടെ രാജ്യത്തിന്റെ പ്രതികരണം തകരാറിലാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. 

സാക്ഷാല്‍ പ്രധാനമന്ത്രിക്ക് തന്നെ കൊറോണ ലഭിച്ചതോടെ ഏതെല്ലാം രാഷ്ട്രീയക്കാരിലേക്ക് ഇത് പകര്‍ന്നിരിക്കാമെന്നാണ് സംശയങ്ങള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്ന സാഹചര്യത്തില്‍ നിരവധി യോഗങ്ങള്‍ അരങ്ങേറിയിരുന്നു, എന്നാല്‍ മറ്റ് മന്ത്രിമാര്‍ക്കും, അധികാരികള്‍ക്കും നിലവില്‍ പരിശോധന ആവശ്യമില്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് നിലപാട്. 

പനിയും, ചുമയും രൂപപ്പെട്ടതോടെയാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി പ്രധാനമന്ത്രിയോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. കൊറോണാവൈറസ് സ്ഥിരീകരിച്ചതോടെ ബോറിസ് ജോണ്‍സണ്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും രാജ്യത്തിന്റെ പ്രതിരോധ നടപടികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി നേതൃത്വം നല്‍കുമെന്നും ബോറിസ് പ്രഖ്യാപിച്ചു. 

നം.11ലെ ഫ്‌ളാറ്റിലാണ് പ്രധാനമന്ത്രി അടുത്ത ഏഴ് ദിവസത്തേക്ക് താമസിക്കുക. അടച്ചിട്ട വാതിലിന് അപ്പുറത്ത് ഭക്ഷണവും, ഫയലുകളും വെച്ച് സഹായികള്‍ മടങ്ങും. പ്രധാനമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോകും പോസിറ്റീവായെന്ന് പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്റെയും ലക്ഷണങ്ങള്‍ ചെറുതാണ്. വീട്ടില്‍ സെല്‍ഫ് ഐസൊലേഷനില്‍ ജോലി തുടരുമെന്ന് ഹാന്‍കോക് ട്വീറ്റ് ചെയ്തു. 

ഗര്‍ഭിണിയായ പ്രധാനമന്ത്രിയുടെ പങ്കാളി കാരി സിമണ്ട്‌സ് സെല്‍ഫ് ഐസൊലേഷനിലാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രധാനമന്ത്രിയുമായി ചര്‍ച്ചകളില്‍ പങ്കെടുത്ത ചാന്‍സലര്‍ ഋഷി സുനാക് ഉള്‍പ്പെടെ ആരും നിലവില്‍ ക്വാറന്റൈനിലേക്ക് മാറിയിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.