CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 27 Minutes 17 Seconds Ago
Breaking Now

പ്രതീക്ഷയുടെ വെളിച്ചം; ബ്രിട്ടനിലെ കൊറോണ മരണങ്ങളും, ഇന്‍ഫെക്ഷനുകളും കുറഞ്ഞു; 24 മണിക്കൂറില്‍ 439 മരണങ്ങള്‍; ഒരാഴ്ചയ്ക്കിടെ ഏറ്റവും കുറഞ്ഞ മരണസംഖ്യ; പുതിയ പോസിറ്റീവ് കേസുകളില്‍ 2000-ന്റെ കുറവ്; സ്ഥിതി തുടര്‍ന്നാല്‍ വരും ആഴ്ചകളില്‍ ലോക്ക്ഡൗണില്‍ ഇളവ് വരും!

403 മരണങ്ങള്‍ ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ 36 മരണങ്ങള്‍ വീതവും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി

യുകെയില്‍ 439 പേര്‍ക കൂടി കൊറോണാവൈറസ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 5373-ലെത്തി. 3802 പേര്‍ കൂടി പോസിറ്റീവായതോടെ ആകെ രോഗികളുടെ എണ്ണം 51,608 ആയും ഉയര്‍ന്നു. എന്നാല്‍ കനത്ത തിരിച്ചടി നേരിട്ട ഒരാഴ്ചയില്‍ ആശ്വാസത്തിന്റെയും, പ്രതീക്ഷയുടെയും കണക്കുകളാണ് ഇതെന്നതാണ് വാസ്തവം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കൊവിഡ്-19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം താഴുന്നത്. കഴിഞ്ഞ ദിവസത്തെ 621 മരണങ്ങളില്‍ നിന്നും 30 ശതമാനം കുറവാണ് ഈ കണക്കില്‍ രേഖപ്പെടുത്തിയത്. 

മാര്‍ച്ച് 31 മുതലുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ശനിയാഴ്ച 708 പേര്‍ മരിച്ചതാണ് ഏറ്റവും ഞെട്ടിച്ച മരണസംഖ്യ. കഴിഞ്ഞ ആഴ്ച മുഴുവന്‍ രേഖപ്പെടുത്തിയ പോസിറ്റീവ് കേസുകളേക്കാള്‍ കുറവാണ് പുതിയ രോഗികളുടെ എണ്ണമെന്നതും ആശ്വാസകരമാണ്. 3802 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 2101 പേരുടെ കുറവാണ് ഈ നിരക്കില്‍ വന്നിരിക്കുന്നത്. മാര്‍ച്ച് മുതല്‍ 4000ന് താഴെ ഈ കണക്ക് രേഖപ്പെടുത്തിയത് രണ്ടാം തവണ മാത്രമാണ്. 

403 മരണങ്ങള്‍ ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ 36 മരണങ്ങള്‍ വീതവും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രോഗാവസ്ഥ വഷളായതോടെ സെന്റ് തോമസ് ഹോസ്പിറ്റല്‍ ഇന്റന്‍സീവ് കെയറിലാണ്. എന്നാല്‍ ജാഗ്രതാ നടപടികളുടെ ഭാഗമായാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നാണ് നം.10 പ്രതികരിക്കുന്നത്. ഇതിനിടെ അടുത്ത ആഴ്ചകളില്‍ യുകെയിലെ ലോക്ക്ഡൗണ്‍ ലഘൂകരിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഹൗസിംഗ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്ക് വ്യക്തമാക്കി. 

ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം സ്ഥിരത കൈവരിച്ചാല്‍ ലോക്ക്ഡൗണില്‍ ഇളവ് പ്രതീക്ഷിക്കാമെന്നാണ് ഹൗസിംഗ് സെക്രട്ടറി നല്‍കുന്ന വിവരം. ദീര്‍ഘകാലം ലോക്ക്ഡൗണ്‍ നീണ്ടാല്‍ രാജ്യത്തിന്റെ സമ്പദ് ഘടന കനത്ത തിരിച്ചടി നേരിടുമെന്നാണ് ആശങ്ക. കൊവിഡ്-19ല്‍ നിന്നും ആരെല്ലാം രോഗമുക്തി നേടിയെന്ന് ആന്റിബോഡി ടെസ്റ്റ് വഴി സ്ഥിരീകരിക്കുന്നത് വരെ സാധാരണ അവസ്ഥയിലേക്ക് മടങ്ങാന്‍ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇതിനുള്ള കിറ്റുകള്‍ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം ഇറ്റലി, സ്‌പെയിന്‍, ജര്‍മ്മനി തുടങ്ങി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ മരണസംഖ്യ കുറയുന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. വൈറസ് പരമോന്നതിയില്‍ എത്തിയപ്പോഴും മരണസംഖ്യ 1600-ല്‍ പിടിച്ചുനിര്‍ത്തുന്നതില്‍ ജര്‍മ്മനി വിജയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.