CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 8 Minutes 28 Seconds Ago
Breaking Now

കൊറോണവൈറസ് ഒന്നര ആഴ്ചയ്ക്ക് അപ്പുറം ഉച്ചസ്ഥായിലെത്തും; ലോക്ക്ഡൗണ്‍ ആഴ്ചകള്‍ നീളും; സ്‌കൂളുകള്‍ ഈസ്റ്ററിന് ശേഷം തുറക്കുമെന്ന് സൂചന; ബോറിസ് ചികിത്സയോട് പ്രതികരിക്കുന്നു

ഐസിയുവിലുള്ള ബോറിസ് ചികിത്സകളോട് പ്രതികരിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

കൊറോണാവൈറസ് മൂലം രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ എപ്പോള്‍ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാന്‍ കഴിയാതെ ബ്രിട്ടീഷ് സര്‍ക്കാര്‍. പ്രധാനമന്ത്രി കൊറോണ ബാധിച്ച് ഐസിയുവില്‍ കഴിയുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കാള്ളാന്‍ പ്രതിസന്ധികള്‍ നേരിടുന്നതിന്റെ സൂചനകളും ഇതുവഴി പുറത്തുവന്നു. 

ഇതോടെ ലോക്ക്ഡൗണ്‍ ആഴ്ചകളോളം നീളുമെന്നാണ് സൂചന. നേരത്തെ ഈസ്റ്ററിന് ശേഷം അടച്ചുപൂട്ടല്‍ പുനഃപ്പരിശോധിക്കുമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും ഇത് നടപ്പാകില്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അടച്ചുപൂട്ടലില്‍ ഇളവ് നല്‍കുന്നത് അപകടകരമായ അവസ്ഥ ക്ഷണിച്ച് വരുത്തുമെന്ന് ലോകാരോഗ്യ സംഘടനയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സ്ഥിതിഗതികള്‍ സ്ഥിരത കൈവരിച്ചാല്‍ ഈസ്റ്ററിന് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറക്കുമെന്ന് മന്ത്രിമാര്‍ പറയുന്നു. ഇതുമൂലം പകര്‍ച്ചവ്യാധി കൂടുതല്‍ വ്യാപിപ്പിക്കില്ലെന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തളര്‍ന്ന് നില്‍ക്കുന്ന സാമ്പത്തിക ഘടനയ്ക്ക് ജീവന്‍ നല്‍കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. ഐസിയുവിലുള്ള ബോറിസ് ചികിത്സകളോട് പ്രതികരിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. 

പ്രധാനമന്ത്രിയുടെ പനിയും കുറഞ്ഞിട്ടുണ്ട്. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലില്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണ്. ഡൊമിനിക് റാബ് പ്രധാനമന്ത്രിയുടെ പകരക്കാരനായി ചുമതല ഏറ്റെങ്കിലും സുപ്രധാന വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കാതെ വന്നതോടെയാണ് ലോക്ക്ഡൗണ്‍ ചര്‍ച്ചകള്‍ പോലും നീളുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.