CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 13 Minutes 59 Seconds Ago
Breaking Now

ഏപ്രിലില്‍ യുകെയില്‍ വിറ്റത് വെറും 4000 വാഹനങ്ങള്‍; കൊറോണയില്‍ കുടുങ്ങി കാര്‍ വില്‍പ്പന

യുകെയിലെ കാര്‍ വില്‍പ്പന കൊറോണ തട്ടി തകര്‍ന്നടിഞ്ഞു. ഏപ്രില്‍ മാസത്തില്‍ പുതുതായി കേവലം 4000 രജിസ്‌ട്രേഷനുകള്‍ മാത്രമാണ് നടന്നത്. 1946ന് ശേഷം ഇത്രയും കുറഞ്ഞ വില്‍പ്പന ഇതാദ്യമാണ്. 

2019-ല്‍ ഇതേ കാലയളവില്‍ 161,000 വാഹനങ്ങളാണ് വിറ്റത്. ലോക്ക്ഡൗണ്‍ മൂലം ഈ തകര്‍ച്ച ഒട്ടും അപ്രതീക്ഷിതവുമല്ല. കൊറോണാവൈറസ് ലോക്ക്ഡൗണില്‍ പുതിയ കാറുകളുടെ ആവശ്യത്തില്‍ 97% കുറവാണ് നേരിട്ടത്. 

രാജ്യത്തെ ഭൂരിഭാഗം കാര്‍ ഷോറൂമുകളും അടച്ചിട്ടിരിക്കുകയാണ്. എന്നിരുന്നാലും ചില ഡെലിവെറികള്‍ ഇപ്പോഴും നടക്കുന്നുണ്ട്. 2020-ല്‍ 1.68 മില്ല്യണ്‍ പുതിയ കാറുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് എസ്എംഎംടി പ്രവചിച്ചിരുന്നത്. 

വാഹനങ്ങളില്‍ പണം ചെലവാക്കാന്‍ ഉപഭോക്താക്കള്‍ വരുന്ന മാസങ്ങളിലും മടിക്കുമെന്നതിനാല്‍ സ്ഥിതി മെച്ചപ്പെടുന്ന പ്രതീക്ഷയും വിദഗ്ധര്‍ പങ്കുവെയ്ക്കുന്നില്ല. 




കൂടുതല്‍വാര്‍ത്തകള്‍.