CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 16 Minutes 41 Seconds Ago
Breaking Now

വായിക്കുന്നത് വ്യാജവാര്‍ത്തയോ? കണ്ടെത്താന്‍ ചാറ്റ്‌ബോട്ടുമായി വാട്‌സ്ആപ്പ്

വായിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണോയെന്ന് തിരിച്ചറിയാന്‍ ഫാക്ട്-ചെക്കിംഗ് ചാറ്റ്‌ബോട്ടുമായി വാട്‌സ്ആപ്പ്. സംശയം തോന്നുന്ന വാര്‍ത്തകള്‍ സബ്മിറ്റ് ചെയ്താല്‍ യഥാര്‍ത്ഥ ഫാക്ട് പരിശോധകര്‍ ഇതിന്റെ സത്യാവസ്ഥ തേടും. 

കൊറോണാവൈറസുമായി ബന്ധപ്പെട്ട 4000 വ്യാജ വാര്‍ത്തകള്‍ ഇതിനകം കണ്ടെത്തിയതായി വാട്‌സ്ആപ്പ് പറയുന്നു. 74 രാജ്യങ്ങളില്‍ നിന്നായി 80 ഫാക്ട്-ചെക്കിംഗ് സംഘങ്ങളാണ് വ്യാജന്‍മാരെ തിരിച്ചറിയാനായി രംഗത്തുള്ളത്. പുതിയ ചാറ്റ്‌ബോട്ട് സൗജന്യമാണ്. 

ഐഎഫ്‌സിഎന്‍ കൊറോണാവൈറസ് ഫാക്ട്‌സ് അലയന്‍സുമായി ചേര്‍ന്നാണ് കൊവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട വാര്‍ത്തകളിലെ ശരിയും, തെറ്റും വേര്‍പ്പെടുത്തുന്ന പരിപാടി നടക്കുന്നത്. +1 (727) 2912606 എന്ന നമ്പര്‍ ചേര്‍ത്താല്‍ ചാറ്റ്‌ബോട്ട് നിങ്ങള്‍ ഏത് രാജ്യത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാജ്യത്തിന്റെ മൊബൈല്‍ കോഡ് വഴി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കും. 

ഏറ്റവും അടുത്തുള്ള ഫാക്ട് ചെക്കിംഗ് ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റ് ലിങ്കും ഇവിടെ ലഭിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.