CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 45 Minutes 36 Seconds Ago
Breaking Now

കേരളത്തിന്റെ പ്രതിരോധത്തിന് സമീക്ഷ യുകെയുടെ ഐക്യദാര്‍ഢ്യം ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു കൈമാറി

ലോകമാകെ ദുരിതം  വിതയ്ക്കുന്ന കോവിഡ് 19എന്ന മഹാമാരിക്ക് എതിരെ  മാതൃകാപരമായി പ്രതിരോധം തീര്‍ക്കുന്ന കേരള ജനതയ്ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും , ആ പ്രതിരോധത്തിന് മുന്നില്‍ നിന്ന് നേത്രത്വം കൊടുക്കുന്ന കേരളസര്‍ക്കാറിനും  യുകെ യില്‍ നിന്ന് എളിയ കൈത്താങ്ങായി സമീക്ഷ യുകെ.

യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമനകലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ  കേരള മുഖ്യമന്ത്രിയുടെ   ദുരിതാശ്വാസ നിധിയിലേക്ക് UK മലയാളി സമൂഹത്തിനിടയില്‍  നടത്തിയ ഫണ്ട് ശേഖരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

സമീക്ഷയുടെ 23 ബ്രാഞ്ചുകളില്‍ നിന്നും സ്വരൂപിച്ച £14612.11 (ഏകദേശം പതിമൂന്നു ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ് ഇന്ത്യന്‍ രൂപ) ആദ്യ ഗഡുവായി ഇന്നലെ കേരള CMDRF ല്‍ നിക്ഷേപിച്ചു. 

ലോക്ക്ഡൗണ്‍ മൂലം വരുമാനം നിലച്ച ആളുകള്‍ പോലും സമീക്ഷ നടത്തുന്ന ഫണ്ട് ശേഖരണം ഹൃദയത്തില്‍ ഏറ്റെടുത്തു മുന്നോട്ടു വന്നതു ആവേശകരമായ അനുഭവമായിരുന്നു.

കുറഞ്ഞ ദിവസത്തെ ഭക്ഷണത്തിനുള്ള പണം മാത്രം കൈമുതലായുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥി അതില്‍ നിന്നും ഒരു സഖ്യ സംഭാവന നല്‍കി. പിന്നീട് ഈ വിവരം അറിഞ്ഞപ്പോള്‍ എല്ലാവരും അത്ഭുതപ്പെടുത്തുകയും വലിയ തുകകള്‍ തന്നവര്‍ക്കൊപ്പം തന്നെ ഈ പ്രവര്‍ത്തി മഹത്തരമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സമീക്ഷ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും കൂടി അതൊരു നിമിത്തമായി മാറുകയും ചെയ്തു. ഒപ്പം തന്നെ തങ്ങളുടെ ഒരു മാസത്തെ മുഴുവന്‍ വരുമാനവും നാടിനു വേണ്ടി നല്‍കി മാതൃകാപരമായി സഹകരിച്ചവരും കൂട്ടത്തിലുണ്ട് .അങ്ങിനെ ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കി നാടിനോടുള്ള സ്‌നേഹവും കരുതലും പ്രകടിപ്പിച്ചവര്‍ക്ക് എത്ര നന്ദിപഞ്ഞാലും അത് അധികമാവില്ല.

ഇതെല്ലാം കാണിക്കുന്നത് പ്രവാസി സമൂഹത്തിനു നാടിനോടുള്ള സ്‌നേഹവും കടപ്പാടും കേരള സര്‍ക്കാറിലും അതിന്റെ പ്രവര്‍ത്തനങ്ങളിലും ഉള്ള വിശ്വാസവും ആണ്.  ഈ സംരംഭവുമായി സഹകരിച്ച എല്ലാവര്‍ക്കും സമീക്ഷ UK ദേശീയ കമ്മറ്റി ഹൃദയപൂര്‍വം നന്ദി രേഖപ്പെടുത്തി .

ഫണ്ട് ശേഖരണം തുടരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുപാട് പേര്‍ സമീക്ഷ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

ഈ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട്, ഈ  സംരംഭവുമായി സഹകരിക്കുവാന്‍ താല്പര്യപ്പെടുകയും ആദ്യ ഫണ്ടുശേഖരണത്തില്‍ സഹകരിക്കാന്‍ സാധിക്കാതെ വരികയും ചെയ്തവര്‍ക്ക് വേണ്ടി ഒരു രണ്ടാംഘട്ട ഫണ്ട് ശേഖരണം തുടങ്ങാന്‍ സമീക്ഷ യുകെ തീരുമാനിച്ചു.

 

 കൊച്ചു കേരളത്തിന് വേണ്ടി, നമ്മുടെ പ്രിയപ്പെട്ട കേരള ജനതയ്ക്കു വേണ്ടി കൈകോര്‍ക്കാം, നിങ്ങളാല്‍ ആവുംവിധത്തില്‍ നമ്മുടെ ജന്മനാടിനെ സഹായിക്കണം എന്ന്

സമീക്ഷ യുകെയ്ക്ക് വേണ്ടി ദേശീയ പ്രസിഡണ്ട്

സ്വപ്ന പ്രവീണ്‍,

ദേശീയ ജനറല്‍ സെക്രട്ടറി

ദിനേശ് വെള്ളാപ്പള്ളി, ട്രെഷരാര്‍ ഇബ്രാഹിം വക്കുളങ്ങര

എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു

 

സമീക്ഷ യുകെ ബാങ്ക് ഡീറ്റെയില്‍സ് താഴെ കൊടുക്കുന്നു

 

A/C Name : Sameeksha UK

Sort Code : 30 98 97

A/C No : 78183568

Bank Name : LLOYDS

Ref: CMDRF

 

വാര്‍ത്ത; ബിജു ഗോപിനാഥ്.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.