CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 13 Minutes 59 Seconds Ago
Breaking Now

''We shall over come ല്‍ ഇന്ന് സ്‌പെഷ്യല്‍ അതിഥി ; മലയാളികള്‍ക്ക് പ്രിയങ്കരിയായ മഞ്ജരി എത്തുന്നു ; ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് മറക്കാതെ ലൈവിലെത്തുക

പിണക്കമാണോ..., ഒരു ചിരി കണ്ടാല്‍.., ചിമ്മി ചിമ്മി... എന്നിങ്ങനെ ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ മഞ്ജരി ആലപിച്ചിട്ടുണ്ട്.

മഞ്ജരി.. മലയാളികള്‍ക്ക് ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗായിക. ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച 'അച്ചുവിന്റെ അമ്മ' എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ച ഗായികയാണ് 'മഞ്ജരി'. തെന്നിന്ത്യയിലെ ഒട്ടു മിക്ക സംഗീത സംവിധായകരുടെ സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള മഞ്ജരി ഇരുന്നൂറിലധികം തമിഴ്, മലയാള സിനിമകില്‍ പാടിയിട്ടുണ്ട്. പ്രശസ്തമായ നിരവധി സംഗീത ആല്‍ബങ്ങളും മഞ്ജരിയുടെ പേരിലുണ്ട്.

പിണക്കമാണോ..., ഒരു ചിരി കണ്ടാല്‍.., ചിമ്മി ചിമ്മി... എന്നിങ്ങനെ ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ മഞ്ജരി ആലപിച്ചിട്ടുണ്ട്.

2004,2008 വര്‍ഷങ്ങളില്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള മഞ്ജരി വളരെ പോപ്പുലര്‍ ആയ സ്റ്റേജ് പെര്‍ഫോമറും, ഒരു ഗസല്‍ ഗായിക കൂടെയാണ്. നിരവധി ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സ്റ്റേജ് പെര്‍ഫോമറുകളില്‍ വേദി കയ്യടക്കിയ മലയാളികളുടെ പ്രീയങ്കരിയായ മഞ്ജരി എന്ന ഗായിക ഞായറാഴ്ച യുകെ സമയം രണ്ടു മണിക്ക് WE SHALL OVERCOME മ്യൂസിക്കല്‍ ലൈവില്‍ നമ്മുടെ മുന്നില്‍ വരുന്നു. ഏവരും ആസ്വദിക്കുക.

KeyboardSathya പെർഫോമൻസ് 




കൂടുതല്‍വാര്‍ത്തകള്‍.