ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ ഓണ്‍ലൈനില്‍ റിലീസിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെ!ഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ രംഗത്ത് വന്നിരുന്നു.
വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രൊമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ വിജയ് ബാബുവിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് കുഞ്ഞെല്‍ദോ നിര്‍മാതാക്കളായ ലിറ്റില്‍ ബിഗ് ഫിലിംസ്. കുഞ്ഞെല്‍ദോ ഡയറക്റ്റ് ഒടിടി റിലീസ് ഇല്ലെന്നും അവര്‍ അറിയിച്ചു.
സിനിമ കാണാനാണ് പ്രേക്ഷകര്‍ തീയെറ്ററിലേക്ക് വരുന്നതെന്നും സിനിമ തന്നെയാണ് പ്രാധാന്യം അര്‍ഹിക്കുന്നതെന്നും അതിനാല്‍ തന്നെ നൂതന മാര്‍ഗ്ഗം സ്വീകരിക്കുന്നതില്‍ അപാകതയില്ലെന്നും നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ റിലീസിനെതിരെ വിമര്‍ശനമുയര്‍ത്തുന്നതിന് മുമ്പ് തൊണ്ണൂറു ശതമാനം തീയെറ്റര്‍ഉടമകളും വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും സമയത്ത് നല്‍കേണ്ട പണം നല്‍കുന്നില്ലന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
കൊമേഴ്‌സ്യല്‍ വാല്യു ഇല്ലെന്ന് കാരണം പറഞ്ഞ് നിരവധി ചിത്രങ്ങള്‍ തീയെറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നില്ല. അങ്ങനെയുള്ള നിര്‍മാതാക്കള്‍ക്ക് എന്തുകൊണ്ട് തീയെറ്റര്‍ കൊടുക്കുന്നില്ല? പ്രസ്താവനയില്‍ ചോദിക്കുന്നു.
കുഞ്ഞെല്‍ദൊ യുടെ രചനയും സംവിധായകന്‍ മാത്തുക്കുട്ടി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിയാണ് ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്.