CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 27 Minutes 14 Seconds Ago
Breaking Now

കൊവിഡ് കാലത്ത് പഴങ്ങളും, പച്ചക്കറികളും ഇങ്ങനെ കൈകാര്യം ചെയ്യാം

കൊറോണാവൈറസ് പടര്‍ന്നുപിടിക്കുന്ന സമയമായതിനാല്‍ ആളുകള്‍ക്കും, സര്‍ക്കാരുകള്‍ക്കും വരെ എന്ത് ചെയ്യണമെന്ന സംശയങ്ങളാണ്. ദിവസേന മാറുന്ന വൈറസിന്റെ വ്യാപനമാണ് ഈ സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്. ഈ ഘട്ടത്തില്‍ പുറത്തുപോയി പഴങ്ങളും, പച്ചക്കറികളും വാങ്ങിയാല്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടത്?

മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങേണ്ടതെന്നത് പ്രധാന കാര്യമാണ്. കൂടാതെ കടയില്‍ മറ്റ് ആളുകളില്‍ നിന്ന് മൂന്ന് മുതല്‍ ആറ് മീറ്റര്‍ വരെ അകലം പാലിക്കാനും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കൈയുറകള്‍ ധരിക്കുന്നതും ഗുണകരമാണ്. ഇതുവഴി മുഖത്തേക്ക് കൈകള്‍ കൊണ്ടുപോകുന്നത് തടയാന്‍ കഴിയും. 

ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ സാനിറ്റൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. വസ്ത്രങ്ങള്‍ ഡിറ്റര്‍ജന്റ് ഉപയോഗിച്ച് കഴുകണം. പച്ചക്കറികളും, പഴങ്ങളും സോപ്പ് ഉപയോഗിച്ച് കഴുകരുത്. ഇത് സോപ്പ് പദാര്‍ത്ഥങ്ങളെ ഇവയുടെ അകത്ത് പ്രവേശിപ്പിക്കും. 

സാധാരണ ടാപ്പ് വെള്ളത്തില്‍ 20 സെക്കന്‍ഡ് കഴുകി ഉപയോഗിക്കാം. ഇതിലും കൂടുതല്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഒന്നോ, രണ്ടോ മണിക്കൂര്‍ വെയില്‍ കൊള്ളിച്ച ശേഷം വീട്ടിന് അകത്തേക്ക് എടുക്കുകയും ചെയ്യാം. 

 




കൂടുതല്‍വാര്‍ത്തകള്‍.