CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 48 Minutes 53 Seconds Ago
Breaking Now

We shall over come ല്‍ ഫ്രൈഡേ സ്‌പെഷ്യല്‍ മ്യൂസിക് ലൈവില്‍ മിഥുന്‍ മോഹനും സഹോദരി അക്ഷര മോഹനുമെത്തുന്നു ; മികച്ച പെര്‍ഫോമന്‍സിനായി കാത്തിരിക്കാം

മ്യൂസിക്കല്‍ ലൈവ് അവതരിപ്പിക്കുന്നത് യുകെയില്‍ നിന്നും സഹോദരങ്ങളായ മിഥുന്‍ മോഹനും അക്ഷരാ മോഹനും ചേര്‍ന്നാണ്

ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നു തുടങ്ങിയതോടെ ചെറിയ തിരക്കുകള്‍ തുടങ്ങിയെങ്കിലും പരമാവധി വീട്ടിലിരുന്ന് സുരക്ഷ ഉറപ്പാക്കുകയാണ് നമ്മള്‍ എല്ലാവരും. പുറത്തിറങ്ങി നടക്കുമ്പോള്‍ സ്വാഭാവികമായ ആശങ്കകള്‍ ഉയരുന്നതോടെ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങാനാണ് നാം ഇപ്പോള്‍ ഇഷ്ടപ്പെടുന്നതും. ഏതായാലും We shall over come ഇന്ന് വൈകീട്ട് നിങ്ങള്‍ക്കായി ഫേസ്ബുക്കില്‍ ഒരു വിരുന്നൊരുക്കിയിട്ടുണ്ട് 

ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് WE SHALL OVERCOME ഫ്രൈഡേ സ്‌പെഷ്യല്‍ മ്യൂസിക്കല്‍ ലൈവ് അവതരിപ്പിക്കുന്നത് യുകെയില്‍ നിന്നും സഹോദരങ്ങളായ മിഥുന്‍ മോഹനും അക്ഷരാ മോഹനും ചേര്‍ന്നാണ് . യുകെയില്‍ നിരവധി സ്റ്റേജുകളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള മിഥുന്‍ MA മ്യൂസിക് ടെക്‌നോളജി ബിരുദധാരിയും മ്യൂസിക് കംപോസറും ഒരു നല്ല ഗിറ്റാറിസ്റ്റും കൂടെയാണ്. മിഡില്‍ ഈസ്റ്റില്‍ നിരവധി വേദികളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള അക്ഷര മോഹന്‍ ഒരു നല്ല ഗായികയും നര്‍ത്തകിയും കൂടിയാണ് 

 




കൂടുതല്‍വാര്‍ത്തകള്‍.