CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 19 Minutes 10 Seconds Ago
Breaking Now

ലോക്ക്ഡൗണില്‍ നിന്നും പുറത്തേക്ക് വഴിതുറന്ന് യൂറോപ്പ്; ഇനി പ്രതിസന്ധി കടുക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളില്‍; സൂചന നല്‍കി സൗത്ത് കൊറിയ

ഇന്ത്യയിലും കൊറോണ കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്

ബ്രിട്ടനും, ഫ്രാന്‍സും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ ഇളവ് വരുത്തി പുറത്തുകടക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ചില ഭാഗങ്ങളില്‍ പുതിയ വിലക്കുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രതിസന്ധി കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാകുകയാണ്. മാരകമായ വൈറസ് മുന്നേറ്റം സൃഷ്ടിക്കുമ്പോള്‍ വാക്‌സിന്‍ എന്ന പ്രതീക്ഷ ഇപ്പോഴും സംഭവിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ ഐസൊലേഷനില്‍ നിന്നും പതിയെ ചുവടുവെച്ച് പുറത്തുകടക്കുകയാണ് യൂറോപ്പ്. 

ബ്രിട്ടന്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ തുറക്കാനും, ഷോപ്പുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനും ഒരുങ്ങുന്നു. ഫ്രാന്‍സ് അടുത്ത ആഴ്ച ബാറും, റെസ്റ്റൊറന്റും തുറക്കും. കായിക മേഖലയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും, ഇറ്റാലിയന്‍ സീരി എ'യും ജൂണ്‍ മധ്യത്തില്‍ ആരംഭിക്കും. ലോകത്തിന് ഇതിനകം 357,000 പേരാണ് ഇതിനകം കൊറോണ ബാധിച്ച് മരിച്ചത്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് 5.7 മില്ല്യണിലേറെ ജനങ്ങളെയാണ് പിടികൂടിയത്. 

ഇതിനിടെ ഏഷ്യയില്‍, സൗത്ത് കൊറിയയും, ശ്രീലങ്കയും പുതിയ ഇന്‍ഫെക്ഷനുകള്‍ വര്‍ദ്ധിച്ചതോടെ വിലക്കുകള്‍ തിരികെ കൊണ്ടുവന്നത് ആശങ്കയാകുകയാണ്. ലോകത്തിന് തന്നെ വൈറസ് പോരാട്ടത്തില്‍ മാതൃകയായി മാറിയ സൗത്ത് കൊറിയയില്‍ രണ്ടാം ഘട്ട വ്യാപനം വന്നതോടെയാണ് സാമൂഹിക അകല നിബന്ധനകള്‍ തിരികെ കൊണ്ടുവന്നത്. കുവൈറ്റില്‍ നിന്നെത്തിയ 250 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് അവിടെയും വിലക്കുകള്‍ തിരികെയെത്തിയത്. 

ഇന്ത്യയിലും കൊറോണ കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. സാമൂഹിക അകലം പോലുള്ള നിബന്ധനകള്‍ ലംഘിക്കപ്പെടുന്നത് തന്നെയാണ് ഈ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.