CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 22 Seconds Ago
Breaking Now

നാസയുടെ ചരിത്ര ദൗത്യം ; ശാസ്ത്രജ്ഞരേയും വഹിച്ച് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ കുതിച്ചു ; വിക്ഷേപണം വിജയകരം

ഇന്ത്യന്‍ സമയം ഇന്നുരാത്രി എട്ട് മണിയോടെ ഡ്രാഗണ്‍ സ്‌പേസ് സ്‌റ്റേഷനിലെത്തും.

അമേരിക്കന്‍ ബഹിരാകാശചരിത്രത്തിലെ  നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ പേടകത്തിന്റെ  വിക്ഷേപണം വിജയകരം. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന്  മാര്‍ച്ച് 31ന് ഇന്ത്യന്‍ സമയം 12.55 ഓടെയാണ് പറന്നുയര്‍ന്നത്.

നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ റോബര്‍ട്ട് ബെഹ്ന്‍കെനും, ഡൗഗ്ലസ് ഹര്‍ലിയുമാണ് 'ഡ്രാഗണ്‍ കാപ്‌സ്യൂള്‍' എന്ന ഈ റോക്കറ്റിലെ മനുഷ്യര്‍ക്കിരിക്കാനുള്ള ഇടത്തില്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.   49കാരനായ ബെഹ്ന്‍കെനും 53കാരനായ ഹര്‍ലിയും മുന്‍ യുഎസ് വായുസേനാ ടെസ്റ്റ് പൈലറ്റുമാരായിരുന്നു. ഇരുവരും നാസയിലെത്തുന്നത് 2000ത്തിലാണ്. നീല്‍ ആംസ്‌ട്രോങ് അപ്പോളോ 11 എന്ന ചന്ദ്രനിലേക്കുള്ള 1969ലെ ചരിത്രദൗത്യത്തിന് പുറപ്പെട്ടത് ഇവിടെ നിന്നാണ്.

ഇന്ത്യന്‍ സമയം ഇന്നുരാത്രി എട്ട് മണിയോടെ ഡ്രാഗണ്‍ സ്‌പേസ് സ്‌റ്റേഷനിലെത്തും. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ്  അമേരിക്ക  ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്. അമേരിക്കയില്‍ നിന്നും ബഹിരാകാശയാത്രികരെ അയയ്ക്കുന്ന സുവര്‍ണനിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും എത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.