CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 8 Minutes 37 Seconds Ago
Breaking Now

ബോറിസും ഇന്ത്യക്കാരനായ ബ്രിട്ടീഷ് ചാന്‍സലര്‍ ഋഷി സുനകും തമ്മില്‍ യോജിപ്പില്ല ? തന്ത്രപ്രധാന കാര്യങ്ങളില്‍ ഉടക്ക് ; സാമ്പത്തിക വിഷയങ്ങളിലുള്‍പ്പെടെയുള്ള പിണക്കം ബന്ധം വഷളാക്കുന്നു, ഋഷി സുനകിന്റെ പണി പോകുമോ ?

ചൈന,യുഎസ് ബന്ധങ്ങളില്‍ യുകെ സ്വീകരിക്കേണ്ട നിലപാടാണ് ബോറിസിനേയും സുനകിനേയും അകറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ബ്രിട്ടീഷ് ചാന്‍സലര്‍ ഋഷി സുനകും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഏറുകയാണെന്ന് റിപ്പോര്‍ട്ട്. യുകെയുടെ സാമ്പത്തിക നയം, ചൈനയുമായുള്ള വിഷയങ്ങളില്‍ യുകെയുടെ നിലപാട് എന്നിങ്ങനെ വിഷയങ്ങളില്‍ ചേരി തിരിവ് പുറത്തുവന്നതോടെ ഇരുവരും അകലുകയാണ്.

ചൈന,യുഎസ് ബന്ധങ്ങളില്‍ യുകെ സ്വീകരിക്കേണ്ട നിലപാടാണ് ബോറിസിനേയും സുനകിനേയും അകറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാരനായ സുനികിന് ഒടുവില്‍ കസേര തെറിക്കുമെന്ന അവസ്ഥയുമാണ്. ചൈനയുടെ ഭീഷണിയും യുഎസുമായുള്ള വ്യാപാര കരാര്‍ സാധ്യതയിലും ബോറിസും സുനകും രണ്ട് വഞ്ചിയില്‍ തുഴയുകയാണ്. ഇരുവരുടേയും വ്യത്യസ്ത അഭിപ്രായങ്ങള്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ സ്വീകരിച്ച നയങ്ങള്‍ യോജിപ്പോടെ പോയെങ്കിലും മറ്റ് കാര്യങ്ങളില്‍ അത്ര സുഖകരമല്ല ഈ ബന്ധമെന്നാണ് റിപ്പോര്‍ട്ട്.

 

ചൈന വിഷയത്തില്‍ വ്യത്യസ്ത നിലപാടുകളാണ് ഇരുവരേയും അകറ്റുന്നതെന്നാണ് സൂചന.ഹോങ് കോങ്ങിന്റെ സ്വാതന്ത്രത്തിന്റെ കാര്യത്തില്‍ യുകെ ഇടപെട്ടാല്‍ സാമ്പത്തിക നയങ്ങളിലൂടെ യുകെയോട് പ്രതികരിക്കുമെന്നാണ് ചൈനീസ് എംബസിയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ യുകെ ചൈനയുമായുള്ള ബന്ധം പരിമിതപ്പെടുത്താമെന്ന ബോറിസ് നിലപാട് ബ്രിട്ടന്റെ ജിഡിപിയെ ബാധിക്കുമെന്നും രാജ്യം സാമ്പത്തിക പ്രതിസന്ധി കരകയറുന്നതില്‍ വൈകുമെന്നും സുനക് പറയുന്നു. ഏതായാലും സുനകിന്റെ വിയോജിപ്പുകള്‍ ബോറിസില്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.