CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 58 Seconds Ago
Breaking Now

ലഡാക്കില്‍ പ്രധാനമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം ; സൈനീകര്‍ക്ക് ആത്മവിശ്വാസം നല്‍കാനെന്ന് സൂചന

ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, കരസേന മേധാവി എംഎ നരവാനെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്ക് തലസ്ഥാനമായ ലേയില്‍ എത്തി. അപ്രതീക്ഷിതമായിട്ടുള്ള സന്ദര്‍ശനമാണ് നടത്തിയത്. ജൂണ്‍ 15ന് ചൈനീസ് സൈനീകരുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ശേഷം സുരക്ഷാ സ്ഥിതി ഗതി വിലയിരുത്താനാണ് പ്രധാനമന്ത്രി എത്തിയത്. അതിര്‍ത്തിയിലെ സൈനീക വിന്യാസവും ചൈനീസ് സൈനീകരുമായുള്ള ചര്‍ച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. സംഘര്‍ഷത്തില്‍ പരിക്കേറ്റ് സൈനീക ആശുപത്രിയില്‍ കഴിയുന്ന സൈനീകരുമായി പ്രധാനമന്ത്രി സംവദിക്കും.

സൈനീകരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, കരസേന മേധാവി എംഎ നരവാനെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി അവിടെയെത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.