CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 57 Minutes 37 Seconds Ago
Breaking Now

പഠിപ്പിക്കലിനിടെ 19കാരി വിദ്യാര്‍ത്ഥിനിയെ പ്രൊപ്പോസ് ചെയ്ത് 50കാരന്‍ അധ്യാപകന്‍ ; പ്രൊഫസറെ കൂട്ടത്തോടെ വിദ്യാര്‍ത്ഥികള്‍ ആക്രിമിച്ചു

റിപ്പോര്‍ട്ട് അനുസരിച്ച്, 50 വയസ്സുള്ള പ്രൊഫസര്‍ അബ്ദുള്‍ മുഹമ്മദ് 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ പഠിപ്പിക്കുന്നതിനിടെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ക്ലാസ് മുറിയില്‍ പ്രൊഫസര്‍ വിദ്യാര്‍ത്ഥിനിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ സംഭവം വിവാദമാവുന്നു. ഇങ്ങനെയൊരു കാര്യം നടന്നതായി ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷഭരിത രംഗങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. നെലമംഗലയിലെ ടി. ബെഗൂരിലുള്ള ശ്രീ സിദ്ധാര്‍ത്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്് & റിസര്‍ച്ച് സെന്ററിലാണ് മാര്‍ച്ച് 26 ന് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.

റിപ്പോര്‍ട്ട് അനുസരിച്ച്, 50 വയസ്സുള്ള പ്രൊഫസര്‍ അബ്ദുള്‍ മുഹമ്മദ് 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ പഠിപ്പിക്കുന്നതിനിടെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു.

ബാച്ചിനെ അഭിസംബോധന ചെയ്ത് വിദ്യാര്‍ത്ഥിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ദൃശ്യം ഒരു വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥിനി മുന്‍പൊരിക്കല്‍ തന്നോടുള്ള വികാരങ്ങള്‍ തുറന്നുപറഞ്ഞിരുന്നുവെന്നും താന്‍ അതിന് മറുപടി നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു

പ്രൊഫസര്‍ ഒരു കാര്‍ട്ടണ്‍ ചോക്ലേറ്റ് കൊണ്ടുവരികയും, അത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അദ്ദേഹം ഒരാളോട് നിര്‍ദ്ദേശിക്കുകയുമായിരുന്നു.

വിദ്യാര്‍ത്ഥി ഉടന്‍ തന്നെ എതിര്‍ത്തു. വിഷയം പ്രിന്‍സിപ്പലിന്റെ അടുത്തേക്ക് എത്തിക്കുമെന്നായി. യുവതി അധ്യാപകനെ നേരിട്ട് ചോദ്യം ചെയ്യുകയും എപ്പോഴാണ് താന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്ന് ചോദിക്കുകയും ചെയ്തു.

വീഡിയോയില്‍, പ്രൊഫസര്‍ തന്റെ അവകാശവാദം കൂടുതല്‍ ഊന്നിപ്പറയുന്നത് കാണാം: ''മുഹമ്മദ്, നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് നീ പറഞ്ഞില്ലേ, നീ പറഞ്ഞില്ലേ?'' എന്ന് അധ്യാപകന്‍. താന്‍ പറഞ്ഞ കാര്യം ശരിവയ്ക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ നിലവിലുണ്ടെന്നും വാദിച്ചു.

വിദ്യാര്‍ത്ഥി അത് കാണിക്കാന്‍ ആവശ്യപ്പെട്ടതും അടുത്ത ദിവസം വിഷയം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ ശേഷം അയാള്‍ ക്ലാസ് മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി. ചോക്ലേറ്റ് ആസ്വദിക്കാന്‍ മറ്റു വിദ്യാര്‍ത്ഥികളോടായി പറഞ്ഞു.

രണ്ടാമത്തെ വീഡിയോയില്‍, പ്രൊഫസറെ വിദ്യാര്‍ത്ഥികള്‍ ചെരിപ്പുകൊണ്ട് അടിക്കുന്നത് കാണാം. പ്രൊഫസറെ കൂട്ടത്തോടെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.