CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 50 Minutes 6 Seconds Ago
Breaking Now

കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി ; നടിക്ക് ദാരുണാന്ത്യം

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ കാറിനുള്ളില്‍ നിന്നും ഹര്‍ഷിലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

വാഹനാപകടത്തില്‍ നടിയും മോഡലുമായ ഹര്‍ഷില്‍ കാലിയയ്ക്ക് (30) ദാരുണാന്ത്യം. ജയ്പൂരിലെ ഷിപ്ര പഥ് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ തലകുത്തനെ മറിയുകയും ചെയ്തു.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ കാറിനുള്ളില്‍ നിന്നും ഹര്‍ഷിലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വാഹനാപകടത്തിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും മറ്റേതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണോ അതോ അതി വേഗതയാണോ കാരണമെന്നും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

 




കൂടുതല്‍വാര്‍ത്തകള്‍.