CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 4 Seconds Ago
Breaking Now

ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതിന്, രണ്ട് ഭാര്യമാരും 18 മക്കളുമുള്ള മുന്‍ ഗ്രാമത്തലവനെ കാമുകി കൊന്ന് കനാലില്‍ തള്ളി

യുവതിയേയും സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു.

മുന്‍ ഗ്രാമത്തലവനെ സുഹൃത്തായ യുവതിയും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ചാക്കില്‍ കെട്ടിയ നിലയില്‍ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയേയും സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ സുമേര്‍പൂറിലെ 2 ഭാര്യമാരും 18 മക്കളുമുള്ള മുഷ്തക ഗുല്‍ഷന്‍ എന്ന മുന്നയാണ് കൊല്ലപ്പെട്ടത്. മുന്നയ്ക്ക് രണ്ടു ഭാര്യമാരിലുമായി 9 മക്കള്‍ വീതമുണ്ട്. എല്ലാവരും ഒരു വീട്ടിലാണ് താമസം. ഇയാളെ കാണാനില്ലെന്ന് മാര്‍ച്ച് 18നാണ് കുടുംബം പരാതി നല്‍കിയത് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കനാലില്‍ നിന്ന് മാര്‍ച്ച് 22 ന് മൃതദേഹം കണ്ടെത്തിയത്.

സുമന്‍ ദേവി എന്ന വിവാഹിതയായ സ്ത്രീയുമായി പ്രണയത്തിലായതാണ് സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവ് ജോലി ആവശ്യങ്ങള്‍ക്കായി ഗ്രാമം വിട്ട് പോയതിനാല്‍ സുമന്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇക്കാലത്ത് അവരെ പലപ്പോഴും സഹായിച്ചത് മുന്നയാണ്. അങ്ങനെ ഇരുവരും തമ്മില്‍ കൂടുതല്‍ അടുത്തു. ബന്ധം തുടരാനായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ മുന്ന നിര്‍ബന്ധിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. അടുപ്പം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ബന്ധം തുടരാന്‍ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. പിന്നാലെ യുവതി സഹോദരനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് മുന്നയെ കൊല്ലാനായി പദ്ധതി തയാറാക്കിയത്.

മുന്നയുടെ കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടക്കുമ്പോഴാണ് അയാളുടെ മോട്ടോര്‍ സൈക്കിള്‍ പോലീസ് കണ്ടെത്തിയത്. ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുമന്റെ വീട്ടില്‍ മുന്ന എത്തിയതായി കണ്ടു. തുടര്‍ന്ന് സുമനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സുമനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. മുന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.